LiveTV

Live

National

ജഡ്‍ജിമാരെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ എന്തെല്ലാം?

ജഡ്‍ജിമാരെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ എന്തെല്ലാം?
Summary
വി. രാമസ്വാമിയാണ് ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ടത്

ജഡ്‍ജിയെ ഇംപീച്ച്ചെയ്യാനുള്ള കാരണം വ്യക്തമാക്കി 100 എംപിമാർ ഒപ്പിട്ട നിവേദനം ആദ്യം സ്പീക്കർക്ക് കൈമാറണം. സാധാരണ മിസ്ബിഹേവിയർ (പെരുമാറ്റദൂഷ്യം), ഇൻകപ്പാസിറ്റി (അയോഗ്യത) ഈ രണ്ട് കാരണങ്ങളെത്തുടർന്നാണ് ഇംപീച്ച്മെന്റ് നടപടി ആരംഭിക്കുന്നത്. സ്പീക്കർ ഇതു സുപ്രീം കോടതിയിലേക്ക് അയക്കും. സുപ്രീം കോടതി റിപ്പോർട്ട് തയാറാക്കി സ്പീക്കർക്ക് തിരിച്ചയക്കും. സഭ വിഷയം ചർച്ച ചെയ്ത് വോട്ടെടുപ്പു നടത്തും. പ്രമേയം പാസായാൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ജഡ്ജി പദവിയിൽനിന്നു ആരോപണ വിധേയൻ പുറത്താക്കപ്പെടും.

ജഡ്‍ജിമാരെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ എന്തെല്ലാം?


ഇന്ത്യയിലെ ജഡ്ജിമാരിൽ ആരെയും ഇംപീച്ച്മെന്റിലൂടെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. ക്രമക്കേടു നടത്തിയെന്ന ആരോപണത്തെത്തുടർന്നു പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന വി. രാമസ്വാമിയാണ് ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ടത്. എന്നാൽ തമിഴ് എംപിമാർ പ്രമേയത്തെ എതിർത്തതിനാല്‍ നടപടി പൂർത്തിയാക്കാനായില്ല. പകരം സർവീസിൽനിന്നു വിരമിക്കുന്നതുവരെ രാമസ്വാമിയെ ചുമതലകളിൽനിന്നു ഒഴിവാക്കി. തുടര്‍ന്ന് വിരമിക്കുന്നതുവരെ തന്റെ ചേംബറിൽ അദ്ദേഹത്തിനു വെറുതേ ഇരിക്കേണ്ടിവന്നു.

ജഡ്‍ജിമാരെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ എന്തെല്ലാം?



ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്ര സെന്നിനും അഴിമതി ആരോപണത്തെത്തുടർന്നു നടപടി നേരിടേണ്ടിവന്നു. എന്നാൽ ഇംപീച്ച്മെന്റ് നടപടികൾ പൂർത്തിയാകുന്നതിനു മുന്‍പേ അദ്ദേഹം രാജിവെച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.