LiveTV

Live

National

പൂനെയില്‍ ദലിത് റാലിക്ക് നേരെ സംഘ്‍പരിവാര്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 50 കാറുകള്‍ അഗ്നിക്കിരയായി

പൂനെയില്‍ ദലിത് റാലിക്ക് നേരെ സംഘ്‍പരിവാര്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 50 കാറുകള്‍ അഗ്നിക്കിരയായി
Summary
പൂനെയില്‍ ദലിത് വിഭാഗം സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം

പൂനെയില്‍ ദലിത് വിഭാഗം സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. കാവിക്കൊടികളും മുദ്രവാക്യം വിളികളുമായി ദലിത് റാലിക്കെതിരെ രംഗത്തുവന്ന സംഘ്‍പരിപരിവാറുകാര്‍ ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു. വാക്കേറ്റത്തില്‍ തുടങ്ങിയ സംഘര്‍ഷം ഒടുവില്‍ കലാപത്തിലേക്ക് വഴിമാറി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50 ഓളം വാഹനങ്ങള്‍ അഗ്നിക്കിരയായി.

പൂനെയില്‍ ദലിത് റാലിക്ക് നേരെ സംഘ്‍പരിവാര്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 50 കാറുകള്‍ അഗ്നിക്കിരയായി

കോറെഗോൺ ഭീമ യുദ്ധത്തിന്‍റെ 200 ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദലിത് റാലിക്ക് നേരെയാണ് സംഘ്‍പരിവാര്‍ അതിക്രമമുണ്ടായത്. ബ്രിട്ടീഷ് വിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു സംഘ്‍പരിവാറുകാര്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്‍റെ പേരില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയവരും സംഘ്‍പരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റാലിക്കെത്തിയവര്‍ക്ക് നേരെ സംഘ്‍പരിവാറുകാര്‍ കല്ലെറിഞ്ഞു. ഇതോടെ സംഘര്‍ഷം കലാപത്തിന് വഴിമരുന്നിട്ടു.

പൂനെയില്‍ ദലിത് റാലിക്ക് നേരെ സംഘ്‍പരിവാര്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 50 കാറുകള്‍ അഗ്നിക്കിരയായി

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വന്നതോടെ സ്ഥലത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. പ്രശ്നസാധ്യത കണക്കിലെടുത്ത് പൂനെ - അഹമ്മദാബാദ് ദേശീയപാത പൊലീസ് അടച്ചു.