LiveTV

Live

National

വീരമൃത്യു വരിക്കുന്ന സൈനികരെ അപമാനിച്ച് ബിജെപി എംപി

വീരമൃത്യു വരിക്കുന്ന സൈനികരെ അപമാനിച്ച് ബിജെപി എംപി
Summary
രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീര ജവാന്‍മാരുടെ ത്യാഗത്തെ വിലകുറച്ച് കാണിച്ച് ബിജെപി എംപി.

രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീര ജവാന്‍മാരുടെ ത്യാഗത്തെ വിലകുറച്ച് കാണിച്ച് ബിജെപി എംപി. ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങാണ് സൈനികരുടെ ജീവത്യാഗത്തിനോട് അനാദരവ് കാണിച്ചത്. പാക് വെടിവെപ്പില്‍ ഏഴു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യം മുഴുവന്‍ രോഷപ്രകടനം നടത്തുന്നതിനിടെയായിരുന്നു ബിജെപി എംപിയുടെ വിചിത്ര പ്രതികരണം. പട്ടാളത്തിലുള്ള സൈനികര്‍ ജീവന്‍ ത്യജിക്കാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ വലിയ പുതുമയില്ലെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം. ഇതിനുള്ള ന്യായീകരണമായി, സൈനികര്‍ മരിക്കാത്ത രാജ്യങ്ങളില്ലെന്നും എംപി പറഞ്ഞു.

വീരമൃത്യു വരിക്കുന്ന സൈനികരെ അപമാനിച്ച് ബിജെപി എംപി

''എല്ലാ ദിവസവും സൈനികര്‍ മരിക്കും. സൈനികര്‍ കൊല്ലപ്പെടാത്ത ഒരു രാജ്യമെങ്കിലും പറഞ്ഞുതരാമോ ? ഒരു ഗ്രാമത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടാലും ഒരാള്‍ക്ക് അല്ലെങ്കില്‍ മറ്റൊരാള്‍ പരിക്കേല്‍ക്കുകയെങ്കിലും ചെയ്യും. ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു മരുന്നെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ ? '' - ബിജെപി എംപി പറഞ്ഞു. ധീരസൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍റെ പ്രസ്താവന വന്ന് തൊട്ടുപിന്നാലെയാണ് ബിജെപി എംപിയുടെ അവഹേളനം. നേപ്പാള്‍ സിങിന്‍റെ പ്രസ്താവന വിവാദമായതോടെ താന്‍ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായി പറഞ്ഞു. സൈനികരെ ശത്രുക്കളുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപെടുത്താനുള്ള ഒരു ഉപകരണം ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നതിനെ കുറച്ചാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും നേപ്പാള്‍ സിങ് കൂട്ടിച്ചേര്‍ത്തു.