LiveTV

Live

National

നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
Summary
നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ ഹോട്ടലുകളിലെയും മറ്റ് കടകളിലെയും ചില്ലുകൂടുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബിജെപി ഭരിക്കുന്ന തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ ഹോട്ടലുകളിലെയും മറ്റ് കടകളിലെയും ചില്ലുകൂടുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബിജെപി ഭരിക്കുന്ന തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ആളുകളുടെ വികാരം വ്രണപ്പെടാതിരിക്കാനും ഭക്ഷ്യവസ്തുക്കളുടെ ശുചിത്വം ഉറപ്പുവരുത്താനുമാണ് ഈ നിര്‍ദേശമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. പാകം ചെയ്തതും അല്ലാത്തതുമായ ഇറച്ചിയുടെ കാര്യത്തില്‍ നിര്‍ദേശം ബാധകമാണ്.

ഒരു കൌണ്‍സിലര്‍ മുന്നോട്ടുവെച്ച നിര്‍ദേശം മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ആരോഗ്യ സമിതി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിച്ചത്. ഷവര്‍മയും പാകം ചെയ്യാത്ത ഇറച്ചിയും മറ്റും കടകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ചിലരുടെ വികാരം വ്രണപ്പെടുത്തുമെന്നാണ് കണ്ടെത്തല്‍. മുനിസിപ്പാലിറ്റിയുടെ തീരുമാനം മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് അയച്ചു കൊടുത്ത് അനുമതി ലഭിക്കുമ്പോഴാണ് പ്രാബല്യത്തില്‍ വരിക.

പ്രതിപക്ഷം ഈ തീരുമാനത്തോട് വിയോജിച്ചു. വ്യക്തിപരമായ കാര്യങ്ങളിലെ കൈകടത്തലാണ് ഇതെന്നും ബിജെപി ഏകപക്ഷീയമായി ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണെന്നും കോണ്‍ഗ്രസ് കൌണ്‍സിലര്‍ അഭിഷേക് ദത്ത് കുറ്റപ്പെടുത്തി.