LiveTV

Live

National

അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് നിര്‍മിച്ച് നല്‍കും

അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് നിര്‍മിച്ച് നല്‍കും
Summary
രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് പണിത് നല്‍കും.

രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് പണിത് നല്‍കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി എം സാലിഹിന്‍റെ നേതൃത്വത്തിലുള്ള സംഘം മാള്‍ഡയിലുള്ള അഫ്രസുലിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബത്തിന്റെ പുനരധിവാസത്തിനും സംരക്ഷണത്തിനും സാമ്പത്തിക സഹായം നല്‍കാനും സോളിഡാരിറ്റി തീരുമാനിച്ചിട്ടുണ്ട്. വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡുവായി 3 ലക്ഷം രൂപയുടെ ചെക്ക് പി എം സാലിഹ് അഫ്രസുലിന്റെ ഭാര്യക്ക് കൈമാറി.

ജമാഅത്തെ ഇസ്‍ലാമി വെസ്റ്റ്ബംഗാള്‍ സെക്രട്ടറി ജര്‍ജിസ് സാലിം, എസ്ഐഒ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍ എന്നിവരും സോളിഡാരിറ്റി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.