LiveTV

Live

National

അമ്മയാനയും കുട്ടിയാനയും ഭക്ഷണം തേടിയെത്തിയത് വീട്ടില്‍, ഒടുവില്‍ ശാന്തമായി മടക്കം; വീഡിയോ കാണാം

അമ്മയാനയും കുട്ടിയാനയും ഭക്ഷണം തേടിയെത്തിയത് വീട്ടില്‍, ഒടുവില്‍ ശാന്തമായി മടക്കം; വീഡിയോ കാണാം
Summary
കോയമ്പത്തൂരിലെ പെരിയാനെച്കിന്‍പാളയം എന്ന സ്ഥലത്താണ് സംഭവം

വിശന്നാല്‍ പിന്നെ എന്ത് ചെയ്യും. ഭക്ഷണം തേടി നടക്കുക തന്നെ. അതിപ്പോള്‍ മനുഷ്യനായാലും മൃഗമായാലും. വിശന്ന് പൊരിഞ്ഞപ്പോള്‍ ഈ അമ്മയാനയും കുട്ടിയാനയും ചെയ്തതും അതായിരുന്നു. വീടായ വീടൊക്ക ഭക്ഷണം തേടിയലഞ്ഞു. പക്ഷേ ആനകളുടെ തനി സ്വഭാവമൊന്നും അവ പുറത്തെടുത്തിട്ടില്ല. ഒരു നാശനഷ്ടവും ഉണ്ടാക്കാതെയായിരുന്നു മടക്കം.

കോയമ്പത്തൂരിലെ പെരിയാനെച്കിന്‍പാളയം എന്ന സ്ഥലത്താണ് സംഭവം. അമ്മയാനയും ആനക്കുട്ടിയും കൂടിയാണ് വീട്ടിലെത്തിയത്. അവിടെയെല്ലാം പരതിയ ശേഷം രണ്ട് പേരും ശാന്തമായി മടങ്ങുന്നതും വീഡിയോയില്‍ കാണാം. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്.