LiveTV

Live

National

ഗുജറാത്തില്‍ പട്ടീദാര്‍ അനാമത് ആന്ദോളൻ സമിതിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി

ഗുജറാത്തില്‍ പട്ടീദാര്‍ അനാമത് ആന്ദോളൻ സമിതിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി
Summary
ദിവസങ്ങള്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഗുജ്റാത്തില്‍ പട്ടീദാര്‍ അനാമത്ത് ആന്തോളനുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്

ഗുജ്റാത്ത് തെരഞ്ഞെടുപ്പില്‍ പട്ടീദാര്‍ അനാമത്ത് ആന്ദോളൻ സമിതിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. സംവരണ മുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അഹ്മദാബാദില്‍ അറിയിച്ചു. തൊട്ടുപിന്നാലെ കോണ‍്ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി കളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഗുജ്റാത്തില്‍ പട്ടേല്‍ സംവരണ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന പട്ടീദാര്‍ അനാമത്ത് ആന്തോളനുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്.

സംവരണമുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ ധാരണയിലെത്തിയതായി അഹ്മാദാബാദില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പാസ് നേതാവ് ദിനേഷ് ബംബാനിയ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം രാജ്കോട്ടില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപക്കുമെന്നും ബംബാനിയ അറിയിച്ചു. ധാരണയിലെത്തിയ കാര്യം പിസിസി അധ്യക്ഷ ഭാരത് സിന്‍ഹ് സോളങ്കിയും സ്ഥിരീകരിച്ചു. അതേസമയം ധാരണയിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല. ചര്‍ച്ചകളില്‍ നേതാക്കള്‍ മത്സരിക്കാനായി സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത സോളങ്കി നിഷേധിച്ചു.

അതേസമയം സീറ്റുകളുടെ കാര്യത്തില്‍ സമവായമുണ്ടായതോടെയാണ് ധാരണ രൂപപ്പെട്ടതാണ് വിവരം. പട്ടേല്‍ വിഭാഗത്തിന് ഒബിസി പദവി നല്‍കാനാകില്ലെന്നും സാന്പത്തിക സംവരണം നല്‍കാമെന്നും നേരത്തെ കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും നേരത്തെ യോജിപ്പിലെത്തിയിരുന്നുവെന്നും, സീറ്റുകളുടെ കാര്യത്തിലുള്ള തര്‍ക്കമാണ് ധാരണ വൈകിച്ചിതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.