LiveTV

Live

National

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടശിശു മരണം; 48 മണിക്കൂറിനിടെ മരിച്ചത് 30 കുഞ്ഞുങ്ങള്‍

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടശിശു മരണം; 48 മണിക്കൂറിനിടെ മരിച്ചത് 30 കുഞ്ഞുങ്ങള്‍
Summary
ശിശുമരണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കുട്ടികളുടെ കൂട്ടമരണം.

ശിശുമരണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കുട്ടികളുടെ കൂട്ടമരണം. 48 മണിക്കൂറിനിടെ 30 കുഞ്ഞുങ്ങളാണ് മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ബിആര്‍ഡി മെഡിക്കല്‍ കോളജ് മാധ്യമങ്ങളില്‍ തലക്കെട്ടായത്. ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 30 ലേറെ നവജാത ശിശുക്കള്‍ ഇവിടെ മരിച്ചിരുന്നു.

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടശിശു മരണം; 48 മണിക്കൂറിനിടെ മരിച്ചത് 30 കുഞ്ഞുങ്ങള്‍

വിവിധ രോഗങ്ങളെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് കമ്യൂണിറ്റി മെഡിസിന്‍ തലവന്‍ പ്രൊഫസര്‍ ഡോ. ഡികെ ശ്രീവാസ്തവ അറിയിച്ചു. മരിച്ച കുഞ്ഞുങ്ങളില്‍ 15 പേര്‍ ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ളവരായിരുന്നു. ആറു പേര്‍ രണ്ടു മാസത്തില്‍ താഴെ പ്രായമുള്ളവരും. ഈ 21 കുഞ്ഞുങ്ങളും മസ്തിഷ്ക വീക്കത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ശ്രീവാസ്തവ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ണാണ് ഗൊരഖ്പൂര്‍. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ചികിത്സാ സൌകര്യങ്ങളിലെ അപര്യാപ്തത സംബന്ധിച്ച് വര്‍ഷങ്ങളായി പരാതിയുണ്ടെങ്കിലും ഇതൊന്നും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. ആഗസ്റ്റില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യോഗിക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു.