LiveTV

Live

National

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അമിത് ഷാ നാളെ ഗുജറാത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അമിത് ഷാ നാളെ ഗുജറാത്തില്‍
Summary
ദേശീയാധ്യക്ഷന്‍ അമിത്ഷാ നാളെ സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകളെ ഒപ്പം കൂട്ടുന്നതിനുളള നീക്കവും ബിജെപി നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് കളം ചൂടുപിടിപ്പിച്ച് ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം കുറിക്കും. ദേശീയാധ്യക്ഷന്‍ അമിത്ഷാ നാളെ സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകളെ ഒപ്പം കൂട്ടുന്നതിനുളള നീക്കവും ബിജെപി നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അമിത് ഷാ നാളെ ഗുജറാത്തില്‍

ബിജെപിക്കെതിരെ ശക്തമായ നീക്കവുമായി കോണ്‍ഗ്രസ്സ് മുന്നേറുന്നതിനിടെയാണ് പ്രചാരണക്കളം ചൂടുപിടിപ്പിക്കാന്‍ അമിത്ഷായുമെത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയ ഇടങ്ങളിലെല്ലാം അമിത്ഷാ പര്യടനം നടത്തും. ആദിവാസി-ദലിത് മേഖലകളിലാണ് പ്രധാനമായും അമിത്ഷാ ശ്രദ്ധ കേന്ദ്രീകരിക്കുക. മധ്യഗുജറാത്തിലും തെക്കന്‍ മേഖലകളിലുമാണ് നാളെ അമിത്ഷായുടെ പര്യടനം. നാളെ മുതല്‍ 9 വരെ തെരഞ്ഞെടുപ്പ് റാലികളില്‍ അമിത്ഷാ പങ്കെടുക്കും.

വിശാലസഖ്യം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സാമുദായിക സംഘടനകളെ ഒപ്പം കൂട്ടുന്നതിനുളള ശ്രമത്തിലാണ് ബിജെപി. ഒപ്പം നില്‍ക്കുന്നതിന് ബിജെപി ഒരു കോടി രൂപ വാഗ്ദാനം നല്‍കിയെന്ന പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെ ദലിത് മുന്നേറ്റ നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് വിശാലസഖ്യ നീക്കങ്ങളെ മറികടക്കുന്ന തരത്തിലുളള പ്രചാരണ പരിപാടികള്‍ക്കാണ് ബിജെപി തയ്യാറെടുക്കുന്നത്.