LiveTV

Live

National

കമല്‍ഹാസന് ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി

കമല്‍ഹാസന് ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി
Summary
പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു. കോണ്‍ഗ്രസ് മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്‌ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിന് സമാനമായ പ്രസ്താവനയാണ് കമല്‍ഹാസന്റേതും. ഇതുവഴി ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത് -റാവു പറഞ്ഞു.

തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് കമല്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞത്.