LiveTV

Live

National

നവംബര്‍ എട്ടിലെ ആ രാത്രി തകിടം മറിച്ചത് നിരവധി പേരുടെ ജീവിതങ്ങളാണ്

നവംബര്‍ എട്ടിലെ ആ രാത്രി തകിടം മറിച്ചത് നിരവധി പേരുടെ ജീവിതങ്ങളാണ്
Summary
അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ജീവന്‍ നഷ്ടമായത് പിഞ്ചു കുഞ്ഞുങ്ങളടക്കം 150 ലധികം പേരെന്നാണ് അനൗദ്യോഗിക കണക്ക്

നോട്ട് അസാധുവാക്കല്‍ ഒരു വര്‍ഷം തികയുമ്പോള്‍ ഗുണ ദോഷ ഫലങ്ങള്‍ക്കൊപ്പം സാധാരണക്കാരന്റെ ജീവിതം കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. നവംബര്‍ എട്ടിലെ ആ രാത്രി തകിടം മറിച്ചത് നിരവധി പേരുടെ ജീവിതങ്ങളാണ്. നഷ്ടപ്പെട്ടത് നൂറിലധികം ജീവനുകളും.

മേരെ ഭായിയോം ബഹനോം….. എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധ ഞെട്ടിക്കുന്ന ശബ്ദമായി മാറിയ രാത്രിയായിരുന്നു നവംബര്‍ 8 ലേത്. നേരം പുലരുന്നതിന് മുന്‍പേ പലരും പഴയ നോട്ടുകള്‍ മാറാനായി നെട്ടോട്ടം ആരംഭിച്ചിരുന്നു. പിന്നീടങ്ങോട്ട് ബാങ്കുകള്‍ക്ക് മുന്നില്‍ പകലന്തിയാകുവോളം നീണ്ട വരികള്‍. അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ജീവന്‍ നഷ്ടമായത് പിഞ്ചു കുഞ്ഞുങ്ങളടക്കം 150 ലധികം പേരെന്നാണ് അനൗദ്യോഗിക കണക്ക്. കേരളത്തിലും നഷ്ടപ്പെട്ടു 3 ജീവനുകള്‍.

തീരുമാനം പ്രാബല്യത്തില്‍ വന്ന ആദ്യ 7 ദിവസത്തിനുള്ളില്‍ തന്നെ പൊലിഞ്ഞത് 33 ജീവനുകളായിരുന്നു. വൃദ്ധര്‍ വരികളില്‍ കുഴഞ്ഞുവീണു, നവജാതശിശുക്കള്‍ ചികിത്സ ലഭിക്കാതെയും മരിച്ചപ്പോള്‍ ദുരിതം താങ്ങാനാവാതെ ജീവനൊടുക്കിയവരും നിരവധി. റേഷന്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഗുജറാത്തില്‍ ഗൃഹനാഥ ജീവനൊടുക്കിയതും നോട്ട് മാറാനാകാതെ തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതും ഈ കാലയളവില്‍ തന്നെ. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരുന്ന മോദി സര്‍ക്കാര്‍ തുടര്‍ന്നും നല്‍കിയത് ഇരുട്ടടികള്‍. പണ വിനിമയം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിലച്ച കാര്‍ഷിക, ചെറുകിട മേഖലയും ഇനിയും തകര്‍ച്ചയില്‍ നിന്നും മുക്തമായിട്ടില്ല.