LiveTV

Live

National

സംസ്ഥാനങ്ങള്‍ക്കുളള പ്രതിമാസ കേന്ദ്രവിഹിതം ഇനി മൂന്ന് മാസം കൂടുമ്പോള്‍ 

സംസ്ഥാനങ്ങള്‍ക്കുളള പ്രതിമാസ കേന്ദ്രവിഹിതം ഇനി മൂന്ന് മാസം കൂടുമ്പോള്‍ 
Summary
പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന ഈ തുകയാണ് അടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു മാസം കൂടുമ്പോൾ മാത്രം നൽകാൻ കേന്ദ്രം തീരുമാനിച്ചത്

സംസ്ഥാനങ്ങൾക്ക് പ്രതിമാസം നൽകി കൊണ്ടിരുന്ന കേന്ദ്ര വിഹിതം അടുത്ത സാമ്പത്തിക വർഷം മുതൽ മൂന്ന് മാസം കൂടുമ്പോൾ മാത്രമേ നൽകൂവെന്ന് കേന്ദ്രം. ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നുണ്ടായ സാമ്പത്തിക അസ്ഥിരതയാണ് ഇതിന് കാരണമെന്നാണ് സൂചന. കേന്ദ്രത്തിന്റെ നീക്കം സാമ്പത്തിക സ്ഥിതി താറുമാറാക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങൾ. കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വിഹിതമായി കേന്ദ്രം നൽകുന്നത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കു പുറമെ ഭരണസംബന്ധമായ ചിലവുകൾക്കും വായ്പകളുടെ പലിശയും അടയ്ക്കുന്നതിനുമാണ് ഇതിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങൾ വിനിയോഗിക്കുന്നത്. പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന ഈ തുകയാണ് അടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു മാസം കൂടുമ്പോൾ മാത്രം നൽകാൻ കേന്ദ്രം തീരുമാനിച്ചത്.

സാമ്പത്തിക ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ പലപ്പോഴും പണം കടം വാങ്ങേണ്ടി വരുന്നുവെന്ന കാരണമാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ ഇതിന് കാരണമായി ചൂണ്ടി കാട്ടുന്നത്. അതേസമയം ജി എസ് ടി ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളാണ് കേന്ദ്ര നടപടിക്ക് പിന്നിലെന്നാണ് സംശയം. ജി എസ് ടി നടപ്പിലാക്കുന്നതിനാൽ നികുതി വിതരണച്ചെലവിൽ നേരിയ മാറ്റങ്ങൾ ഉണ്ടായതായി ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്രത്തിന്റെതീരുമാനത്തിനെതിരെ പല സംസ്ഥാനങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പണ മിടപാടുകളുടെ ആസൂത്രണത്തെ തീരുമാനം ബാധിക്കുമെന്നാണ് വിമർശം. ഇത് സംസ്ഥാനങ്ങളുടെ പദ്ധതി നടത്തിപ്പിനേയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.