LiveTV

Live

National

ബസില്‍ ടിക്കറ്റ് എടുത്തില്ല; വനിതാ പൊലീസും വനിതാ കണ്ടക്ടറും ഏറ്റുമുട്ടി

 ബസില്‍ ടിക്കറ്റ് എടുത്തില്ല; വനിതാ പൊലീസും വനിതാ കണ്ടക്ടറും ഏറ്റുമുട്ടി
Summary
നവാബ് പേട്ടിലെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാനാണ് മെഹ്ബൂബ് നഗറില്‍ നിന്നു വനിതാ പൊലീസായ രജിതാ കുമാരി ബസില്‍ കയറിയത്

പൊലീസിനെന്താ ടിക്കറ്റെടുത്താല്‍..സൌജന്യമായി യാത്ര ചെയ്യാന്‍ ഒരു പൊലീസിനെയും അനുവദിക്കില്ലെന്ന നിലപാടാണ് തെലങ്കാനയിലെ കണ്ടക്ടറായ ശോഭാ റാണിക്ക്. പക്ഷേ ശോഭയുടെ ഈ നിലപാട് പൊലീസുകാര്‍ക്ക് അത്ര പിടിക്കണമെന്നില്ലല്ലോ. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. രണ്ട് പേരും തമ്മില്‍ കൂട്ടത്തല്ലായി. കണ്ടുനിന്നവര്‍ പതിവ് പോലെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വനിതാ കണ്ടക്ടറും വനിതാ പൊലീസും തമ്മിലുള്ള അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ.

 ബസില്‍ ടിക്കറ്റ് എടുത്തില്ല; വനിതാ പൊലീസും വനിതാ കണ്ടക്ടറും ഏറ്റുമുട്ടി

നവാബ് പേട്ടിലെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാനാണ് മെഹ്ബൂബ് നഗറില്‍ നിന്നു വനിതാ പൊലീസായ രജിതാ കുമാരി ബസില്‍ കയറിയത്. ബസ് കണ്ടക്ടറായ ശോഭാ റാണി യാത്രാ തുകയായ 15 രൂപയുടെ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുള്ള താന്‍ ടിക്കറ്റ് എടുക്കില്ലെന്ന് പോലീസ് യൂണിഫോം ധരിച്ച രജിത പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തു. എന്നാല്‍ വാറണ്ടുമായി പോകുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് മാത്രമേ സൗജന്യയാത്ര അനുവദിക്കാന്‍ നിയമമുള്ളു എന്നു ചൂണ്ടിക്കാണിച്ചു. ഇത് പൊലാസുകാരിക്ക് ഇഷ്ടപ്പെട്ടില്ല, അവര്‍ ശോഭാറാണിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതു കണ്ടു നിന്ന സഹയാത്രികര്‍ കണ്ടക്ടറെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും താനും ജോലിയിലാണ് യൂണിഫോമിലുള്ള തന്നെ ചോദ്യം ചെയ്യാന്‍ കണ്ടക്ടര്‍ക്ക് അധികാരമില്ല എന്നു പറഞ്ഞ് ശോഭാറാണിയെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അടിക്ക് തിരിച്ചടി നല്‍കിയെങ്കിലും ശോഭ, രജിത ജോലി ചെയ്യുന്ന പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

ഇതിനിടയില്‍ ഇവരുടെ അടിയുടെ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. അതേ സമയം പരാതി പിന്‍ വലിച്ച് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാനാണ് പൊലീസ് അധികൃതരുടെ നീക്കം.