LiveTV

Live

National

ബിജെപി നേതാവിന്റെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

ബിജെപി നേതാവിന്റെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
Summary
വിജി സിദ്ധാര്‍ഥയുടെ 650 കോടിയോളം മൂല്യം വരുന്ന അനധികൃത സമ്പാദ്യമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകന്റെ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. കൃഷ്ണയുടെ മരുമകനായ വിജി സിദ്ധാര്‍ഥയുടെ 650 കോടിയോളം മൂല്യം വരുന്ന അനധികൃത സമ്പാദ്യമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ബിജെപി നേതാവിന്റെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

കര്‍ണാടക, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. കഫേ കോഫി ഡേ റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയാണ് സിദ്ധാര്‍ഥ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന കഫേ കോഫി ഡേ റസ്റ്റോറന്റുകളിലും റെയ്ഡ് നടത്തി. ബംഗളൂരു, ഹാസ്സന്‍, ചിക്കമംഗളൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. സിദ്ധാര്‍ഥയുടെ ബിസിനസ് ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കാപ്പി, വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. കോണ്‍ഗ്രസ് വിട്ട് എസ്‍എം കൃഷ്ണ ബിജെപിയില്‍ ചേക്കേറി മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് റെയ്ഡ്. മന്‍മോഹന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു കൃഷ്ണ. ഇതേസമയം, റെയ്ഡിനോട് കൃഷ്ണയോ സിദ്ധാര്‍ഥോ പ്രതികരിച്ചിട്ടില്ല.