LiveTV

Live

National

പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടുണ്ട് നയം..?

പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടുണ്ട് നയം..?
Summary
2013ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും 2017ല്‍ പ്രധാനമന്ത്രിയായതിനു ശേഷവുമുള്ള മോദിയുടെ വ്യത്യസ്ത ട്വീറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ..

പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടുണ്ട് നയമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 2013ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും 2017ല്‍ പ്രധാനമന്ത്രിയായതിനു ശേഷവുമുള്ള മോദിയുടെ വ്യത്യസ്ത ട്വീറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടുണ്ട് നയം..?


''ഒരിക്കലും എന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഞാന്‍ ഒരാളെയും കാണാത്ത, ഒരു കോളും അറ്റന്‍ഡ് ചെയ്യാത്ത ഒരു ദിവസമാണ് ഇത്. പരിപാടികള്‍ പരമാവധി ഒഴിവാക്കുവാനാണ് ശ്രമിക്കുക.'' എന്നായിരുന്നു 2013ലെ പിറന്നാള്‍ ദിനത്തില്‍ മോദിയുടെ ട്വീറ്റ്. എന്നാല്‍ 2017ലെ ട്വീറ്റില്‍ ജനങ്ങളോട് ആശംസ ചോദിച്ചുവാങ്ങുകയാണ് മോദി. ''പ്രധാനമന്ത്രിക്കുള്ള ജന്മദിനാശംസകള്‍ ഇവിടെ(@narendramodi) അയക്കാം.'' എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നുള്ള ട്വീറ്റ്.

പിറന്നാള്‍ ആഘോഷത്തിന്റെ കാര്യത്തില്‍ പോലും പ്രധാനമന്ത്രിക്ക് രണ്ട് നയമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മോദിയുടെ പഴയ പിറന്നാള്‍ ട്വീറ്റും, ആശംസകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇപ്പോഴത്തെ ട്വീറ്റും ഷെയര്‍ ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം.