LiveTV

Live

National

കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണപരിപാടിക്കിടെ എം.എല്‍.എയുടെ പോക്കറ്റടിച്ചു 

കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണപരിപാടിക്കിടെ എം.എല്‍.എയുടെ പോക്കറ്റടിച്ചു 
Summary
കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണ പരിപാടിക്കിടെ എം.എല്‍.എയുടെ പോക്കറ്റടിച്ചു

കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണ പരിപാടിക്കിടെ എം.എല്‍.എയുടെ പോക്കറ്റടിച്ചു. മധ്യപ്രദേശില്‍ ശനിയാഴ്ചയാണ് സംഭവം. ബി.ജെ.പി സാഗര്‍സിറ്റി എം.എല്‍.എ ഷൈലേന്ദ്ര ജയിനിന്റെ പേഴ്‌സാണ് റാലിക്കിടെ അപഹരിക്കപ്പെട്ടത്. കേന്ദ്രമന്ത്രിയായി അധികാരമേറ്റ വീരേന്ദ്ര കുമാറിനാണ് സ്വീകരണ പരിപാടിയൊരുക്കിയിരുന്നത്. പേഴ്‌സില്‍ 15,000 രൂപയും വിദാന്‍ സഭയുടെ ഐഡി കാര്‍ഡ്, വോട്ടേര്‍സ് ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നതായി എം.എല്‍.എ പറഞ്ഞു.

പണമെടുത്താലും വേണ്ടില്ല അതിലുളള ഡോക്യുമെന്റ്‌സുകള്‍ തിരികെ തരണമെന്നാണ് എം.എല്‍.എയുടെ അഭ്യര്‍ത്ഥന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.