LiveTV

Live

National

അര്‍ധ കുംഭമേള ഗംഭീരമാക്കാന്‍ യോഗി സര്‍ക്കാര്‍ 2500 കോടി രൂപ ചെലവഴിക്കും

അര്‍ധ കുംഭമേള ഗംഭീരമാക്കാന്‍ യോഗി സര്‍ക്കാര്‍ 2500 കോടി രൂപ ചെലവഴിക്കും
Summary
അടുത്ത വര്‍ഷത്തെ അര്‍ധ കുംഭമേള ഗംഭീരമായി നടത്താന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ വകയിരുത്തിയിരിക്കുന്നത് 2500 കോടി രൂപ.

അടുത്ത വര്‍ഷത്തെ അര്‍ധ കുംഭമേള ഗംഭീരമായി നടത്താന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് 2500 കോടി രൂപ. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായാണ് ഭീമന്‍ തുക നീക്കിവെച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അര്‍ധ കുംഭമേളയ്ക്കായി തയാറെടുപ്പ് നടത്തി വരികയാണെന്നും ഇത്തവണത്തെ കുംഭമേള സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കാനാണ് തീരുമാനം എന്നും അലഹബാദില്‍ സംസാരിക്കുന്നതിനിടെ യോഗി ആദിത്യനാഥ് പറഞ്ഞു.

അര്‍ധ കുംഭമേള ഗംഭീരമാക്കാന്‍ യോഗി സര്‍ക്കാര്‍ 2500 കോടി രൂപ ചെലവഴിക്കും

യോഗിയുടെ തന്നെ മണ്ഡലത്തിലെ ബിആര്‍ഡി ആശുപത്രിയിലടക്കം ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്നും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും മൂലം കഴിഞ്ഞമാസം മാത്രം 290 ഓളം കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ പശ്ചാത്തലം സൌകര്യപൂര്‍വം മറന്നാണ് കുംഭമേള ഗംഭീരമാക്കാന്‍ 2500 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പൊടിക്കാനിരിക്കുന്നത്. മാസങ്ങളോളം കുടിശിക വരുത്തിയതോടെയാണ് ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്തിരുന്ന ഏജന്‍സി ഇത് തടസപ്പെടുത്തിയത്. ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 ലേറെ കുഞ്ഞുങ്ങളാണ് 48 മണിക്കൂറിനിടെ ഐസിയുവില്‍ പ്രാണവായു കിട്ടാതെ ശ്വാസംമുട്ടി മരിച്ചത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ആശുപത്രിയുടെ നവീകരണവും അടിസ്ഥാന സൌകര്യ വികസനവുമൊക്കെ വോട്ടുറപ്പിക്കാനായി ബിജെപിയും യോഗി ആദിത്യനാഥും ഇവിടുത്തെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഇതുവരെയും എല്ലാം വാഗ്ദാനങ്ങളായി അവശേഷിച്ചിരിക്കുകയാണ്.