LiveTV

Live

National

വാഹനാപകടത്തില്‍പ്പെട്ട സൈനികര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന കശ്‍മീരികളുടെ വീഡിയോ വൈറലാകുന്നു

വാഹനാപകടത്തില്‍പ്പെട്ട സൈനികര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന കശ്‍മീരികളുടെ വീഡിയോ വൈറലാകുന്നു
Summary
ജമ്മു കശ്‍മീരിലെ ബുദ്‍ഗാം ജില്ലയില്‍ വാഹനാപകടത്തില്‍പ്പെട്ട സൈനികര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന പ്രദേശവാസികളായ കശ്‍മീരികളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു.

ജമ്മു കശ്‍മീരിലെ ബുദ്‍ഗാം ജില്ലയില്‍ വാഹനാപകടത്തില്‍പ്പെട്ട സൈനികര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന പ്രദേശവാസികളായ കശ്‍മീരികളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. പന്താചൌക് ബൈപ്പാസില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരവധി സൈനികര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

വാഹനാപകടത്തില്‍പ്പെട്ട സൈനികര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന കശ്‍മീരികളുടെ വീഡിയോ വൈറലാകുന്നു

വാഹനത്തിനുള്ളില്‍ കുടുങ്ങിയ സൈനികരെ അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തെടുത്തതും പ്രാഥമിക ശുശ്രൂഷയും കുടിക്കാന്‍ വെള്ളവുമൊക്കെ നല്‍കിയത് പ്രദേശവാസികളാണ്. കശ്‍മീരികളും സൈന്യവും തമ്മിലുള്ള സംഘര്‍ഷങ്ങളും പ്രതിഷേധക്കാരെ തല്ലിയും തോക്കെടുത്തും ഒതുക്കുന്ന സൈനികരെയും പട്ടാളക്കാര്‍ക്ക് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരുടെയും മാത്രം വാര്‍ത്തകളും ദൃശ്യങ്ങളും കണ്ടു ശീലിച്ച സോഷ്യല്‍മീഡിയ സഹജീവി സ്നേഹത്തിന്റെ നേര്‍മുഖമാകുന്ന ഈ സംഭവത്തിന്റെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.