LiveTV

Live

National

യുവരാജിന് മോദിയുടെ കത്ത്

യുവരാജിന് മോദിയുടെ കത്ത്
Summary
ക്രിക്കറ്റ് കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് വന്‍ പ്രഹരമേല്‍പ്പിച്ച് യുവി അര്‍ബുദം പിടികൂടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. YouWeCan ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ യുവി തുടരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് മോദിയുടെ കത്ത്. മോദി അയച്ച കത്ത് യുവി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതാണ് കത്തെന്ന് യുവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

യുവരാജിന് മോദിയുടെ കത്ത്

അര്‍ബുദത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും ചികിത്സാസഹായം നല്‍കുന്നതിനുമായി യുവി തുടങ്ങിയ ലാഭേച്ഛയില്ലാത്ത സംഘടനയാണ് YouWeCan‍. ക്രിക്കറ്റ് കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് വന്‍ പ്രഹരമേല്‍പ്പിച്ച് യുവിയെ അര്‍ബുദം പിടികൂടിയത്. എന്നാല്‍ കളിക്കളത്തിലെ അതേ വീറോടും വാശിയോടും കൂടിയാണ് തോല്‍ക്കാതിരിക്കാന്‍ യുവി പിന്നീടങ്ങോട് പോരാടിയത്. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കളിക്കളത്തിലേക്ക് വീണ്ടുമെത്തിയ യുവി ബാറ്റ് കൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചു. പ്രശസ്ത ക്രിക്കറ്റ് താരമെന്ന നിലയിലും ജീവന് പോലും ഭീഷണിയായ അര്‍ബുദത്തോട് പടവെട്ടി ജയിച്ചയാളെന്ന നിലയ്ക്കും ഇന്ത്യക്കാര്‍ക്ക് നിങ്ങളൊരു പ്രചോദനമാണെന്ന് മോദി കത്തില്‍ കുറിച്ചു. ഇതേ തീഷ്ണതയോടും ഉത്സാഹത്തോടും സമൂഹത്തെ സേവിക്കാന്‍ യുവിക്ക് ഇനിയും കഴിയട്ടേയെന്നും കത്തില്‍ ആശംസിക്കുന്നുണ്ട്.

യുവരാജിന് മോദിയുടെ കത്ത്