LiveTV

Live

National

മോദി തരംഗത്തിനിടയിലും ഗംഭീര തിരിച്ചുവരവുമായി ആംആദ്മി പാര്‍ട്ടി 

മോദി തരംഗത്തിനിടയിലും ഗംഭീര തിരിച്ചുവരവുമായി ആംആദ്മി പാര്‍ട്ടി 
Summary
ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും അടിത്തറ ഇളകാതെ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താനായി എന്നിടത്താണ് എഎപിയുടെ വിജയം

മോദി തരംഗത്തിനിടയിലും ഗംഭീര തിരിച്ചുവരവുമായി ആംആദ്മി പാര്‍ട്ടി. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ വലിയ പരാജയത്തിന് ഭവാനയിലൂടെയാണ് ആംആദ്മി പാര്‍ട്ടി മറുപടി നല്‍കിയത്. ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും അടിത്തറ ഇളകാതെ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താനായി എന്നിടത്താണ് എഎപിയുടെ വിജയം. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോപിച്ച് എഎപി വിട്ട സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ബിജെപി സ്ഥാനാര്ത്ഥിയായി എത്തിയതോടെ ഭവാന തിരിച്ച് പിടിക്കേണ്ടത് എഎപിയുടെ അഭിമാന പ്രശ്നമായിരുന്നു.

ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പിലും രജൌരി ഉപതെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏറ്റ കനത്ത പരാജയം, പാര്‍ട്ടി വക്താവ് കുമാര്‍ ബിശ്വാസ് ഉയര്‍ത്തിയ വിമത ഭീഷണി, തുടര്‍ന്ന് ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍, തുടര്‍ച്ചയായി എഎപി എംഎല്‍എമാര്‍ കേസുകളില്‍ ഉല്‍പ്പെടുന്ന സാഹചര്യം എല്ലാം മറികടന്നായിരുന്നു ഭവാനയിലെ മികച്ച വിജയം. നിലവിലെ വിജയത്തോടെ ഭരണ വിരുദ്ധ വികാരം ഡല്‍ഹിയിലില്ലെന്ന് തെളിയിക്കാന്‍ കെജ്രിവാളിനായി. മോദി പ്രഭാവവും സമീപകാലത്തായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജയവും ഭവാനയിലും ആവര്‍ച്ചിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിജെപി.

എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചാണ് എഎപി സ്ഥാനാര്‍ത്ഥി രാം ചന്ദ്ര 24,052 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 15 വര്‍ഷത്തെ ഡല്‍ഹി ഭരണ പാരമ്പര്യമുള്ള കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.