LiveTV

Live

National

ഐഎസ്ആര്‍ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകള്‍ പോലെ, രാമന്‍ വലിയ എന്‍ജിനീയര്‍; വിചിത്രവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി

ഐഎസ്ആര്‍ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകള്‍ പോലെ, രാമന്‍ വലിയ എന്‍ജിനീയര്‍; വിചിത്രവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി
Summary
ലോകത്തെ ആദ്യ വിമാനം പുഷ്പക വിമാനം, ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിക്ക്‌ തല മാറ്റി ആനത്തല വച്ചത്...

ലോകത്തെ ആദ്യ വിമാനം പുഷ്പക വിമാനം, ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിക്ക്‌ തല മാറ്റി ആനത്തല വച്ചത്... ഇതൊക്കെ ശാസ്ത്രനേട്ടമായി ഇന്ന് ഉയര്‍ത്തിക്കാട്ടുന്ന ബിജെപി നേതാക്കളുടെ നിരയിലേക്ക് മറ്റൊരു അവകാശവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഐഎസ്ആര്‍ഒയുടെ മിസൈലുകളെ ശ്രീരാമന്റെ അമ്പുകളോട് ഉപമിച്ചാണ് വിജയ് രൂപാനിയുടെ വിചിത്ര താരതമ്യം. ഐഎസ്ആര്‍ഒ ഇന്ന് ചെയ്യുന്നതൊക്കെ ശ്രീരാമന്‍ അദ്ദേഹത്തിന്റെ കാലത്ത് ചെയ്തിരുന്നതാണെന്നാണ് മുന്‍ ആര്‍എസ്എസ് പ്രചാരക് കൂടിയായ രൂപാനി പറയുന്നത്. ഐഎസ്ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു രൂപാനിയുടെ ഈ വിചിത്ര വാദം.

ഐഎസ്ആര്‍ഒയുടെ മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകള്‍ പോലെ, രാമന്‍ വലിയ എന്‍ജിനീയര്‍; വിചിത്രവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി

രാമന്റെ കാലത്തെ സാങ്കേതിക വിപ്ലവത്തേക്കുറിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നത്തെ എന്‍ജിനീയറിങ് വിദ്യകളും രാമന്റെ കാലത്തെ നേട്ടങ്ങളും താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം. രാമന്റെ ഓരോ അമ്പുകളും ഓരോ മിസൈലുകളായിരുന്നു. ഐഎസ്ആര്‍ഒ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് രാമന്‍ അദ്ദേഹത്തിന്റെ കാലത്ത് ചെയ്തിരുന്നതാണ് - രൂപാനി പറഞ്ഞു. ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ അദ്ദേഹം തയാറായില്ല. അടിസ്ഥാന സൌകര്യങ്ങള്‍ രാമനും രാമായണവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിച്ച രാമ സേതു നിര്‍മിക്കാന്‍ ശ്രീരാമനൊപ്പം എത്ര മികച്ച എന്‍ജിനീയര്‍മാരായിരിക്കണം ഉണ്ടായിരുന്നിരിക്കുക എന്ന് രൂപാനി ചോദിക്കുന്നു. രാമ സേതു നിര്‍മ്മിക്കാന്‍ ഒരു അണ്ണാന്‍ പോലും സഹായം നല്‍കി. രാമ സേതുവിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കടലിന്റെ അടിയിലുണ്ടെന്നാണ് പറയപ്പെടുന്നത്. രാമ സേതു രാമന്റെ ഭാവനയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ എന്‍ജിനീയര്‍മാര്‍ താല്‍ക്കാലിക പാലം പണിയുകയായിരുന്നു. - രൂപാനി പറഞ്ഞു. ശേഷം യുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായി വീണപ്പോള്‍ ചികിത്സിക്കാനുള്ള ഔഷധം ഒരു മലയിലുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതനുസരിച്ച് ഹനുമാന്‍ ആ മല മുഴുവനായി പിഴുതെടുത്ത് കൊണ്ടുവന്നതും ആരും മറന്നിട്ടുണ്ടാകില്ല. ഒരു മഴ മുഴുവനായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഹനുമാന്‍ ഏതുതരം സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിച്ചിരിക്കുക ? ഇതും അടിസ്ഥാന സൌകര്യ വികസനത്തിന്റെ കഥയാണെന്നും രൂപാനി പറഞ്ഞു.