LiveTV

Live

National

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതര്‍

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതര്‍
Summary
കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ രക്ഷാബന്ധന്റെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാനായിരുന്നു ലഭിച്ചിരുന്ന നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്. എല്ലാ സ്ത്രീ ജീവനക്കാരും തങ്ങളുടെ സഹപ്രവർത്തകർക്ക് രാഖികൾ ബന്ധിപ്പിക്കണമെന്നും..

കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നിര്‍ദ്ദേശം. ദാമൻ ഡിയു പ്രദേശങ്ങളിലെ ഓഫീസുകളില്‍ ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. സഹോദരന്‍മാരായ പുരുഷന്‍മാരുടെ കൈകളിൽ സ്ത്രീകള്‍ രാഖി ബന്ധിക്കുന്ന ആഘോഷമാണ് രക്ഷാബന്ധന്‍. സഹോദരീ സഹോദരന്‍മാര്‍ അനുഷ്ഠിക്കുന്ന തികച്ചും വ്യക്തിപരവും മതപരവുമായ ഇത്തരമൊരു ചടങ്ങ് സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുന്ന നടപടി വിവാദമായതോടെ മറ്റൊരു സർക്കുലർ വഴി ഉത്തരവ് പിൻവലിച്ചു.

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതര്‍

ആഗസ്റ്റ് 7ന് രക്ഷാബന്ധന്റെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാനായിരുന്നു ഓഫീസുകളില്‍ ലഭിച്ചിരുന്ന നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുത്. അന്നേ ദിവസം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉചിതമായ സമയം കണ്ടെത്തി എല്ലാ സ്ത്രീ ജീവനക്കാരും തങ്ങളുടെ സഹപ്രവർത്തകർക്ക് രാഖികൾ ബന്ധിപ്പിക്കണമെന്നും ഉത്തരവ് വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് ഒന്നിനാണ് ഡപ്യൂട്ടി സെക്രട്ടറി ഗുർപ്രീത് സിംങ് ഒപ്പ് വെച്ചിരിക്കുന്ന ഉത്തരവ് ഇറങ്ങിയത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഉത്സവമായ രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, മറ്റ് വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ജീവനക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല.

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതര്‍

"സർക്കുലർ പരിഭ്രാന്തി പരത്തുന്നതാണ്. ഞാൻ ആര്‍ക്കാണ് രാഖി ബന്ധിപ്പിക്കേണ്ടതെന്ന് ഗവണ്‍മെന്റ് എങ്ങനെയാണ് തീരുമാനിക്കുന്നത്? ഒരു ജോലിസ്ഥലത്ത് പ്രൊഫഷണലിസം നിലനിർത്തേണ്ടതുണ്ട്." പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഒരു ജീവനക്കാരി ദേശീയ മാധ്യമത്തോട് പറഞ്ഞു. സംഭവം വിവാദമായതോടെ ഒറ്റ വാചകമടങ്ങുന്ന മറ്റൊരു സർക്കുലർ വഴി ഉത്തരവ് പിൻവലിച്ചുകൊണ്ട് അധികൃതര്‍ മുഖം രക്ഷിച്ചു.