LiveTV

Live

National

ചൈനയൂടെ ഭീഷണി നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് സുഷമ സ്വരാജ്

ചൈനയൂടെ ഭീഷണി നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് സുഷമ സ്വരാജ്
Summary
എന്നാൽ ചൈന അത്​ അനുവദിക്കാതിരിക്കുന്നത്​ ഇന്ത്യയുടെ സുരക്ഷക്ക്​ ഭീഷണിയാകും. എല്ലാ രാജ്യങ്ങ​ളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും സുഷമ പറഞ്ഞു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ .....

ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട്​ മാറ്റിയ ചൈനീസ്​ നടപടി ഇന്ത്യൻ സുരക്ഷക്ക്​ ഭീഷണിയാണെന്ന്​ വിദേശകാര്യമ​ന്ത്രി സുഷമ സ്വരാജ്​. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണ്. ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ നിലപാട്​ മാറ്റം ഇന്ത്യക്ക്​ ഭീഷണിയാണ്​. ചർച്ചയിലൂടെ പ്രശ്​ന പരിഹാരത്തിന്​ ഇന്ത്യ തയാറാണ്​. എന്നാൽ സൈന്യത്തെ തിരിച്ചു വിളിക്കാൻ ഇരു രാജ്യങ്ങളും തയാറാകണം. ഇന്ത്യയുടെ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന പ്രശ്​നമായതിനാലാണ്​ അതിർത്തിയിൽ ഇന്ത്യ ഇടപെടുന്നത്​​. എന്നാൽ ചൈന അത്​ അനുവദിക്കാതിരിക്കുന്നത്​ ഇന്ത്യയുടെ സുരക്ഷക്ക്​ ഭീഷണിയാകും. എല്ലാ രാജ്യങ്ങ​ളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും സുഷമ പറഞ്ഞു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചൈനയൂടെ ഭീഷണി നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് സുഷമ സ്വരാജ്

ഇന്ത്യൻ സമുദ്ര മേഖല ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ല. സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ചർച്ചയിലൂ​െട പരിഹരിക്കാവുന്നതാണെന്നും സുഷമ പറഞ്ഞു.