LiveTV

Live

National

തലയോട്ടി സമരം രണ്ടാംഘട്ടത്തില്‍

തലയോട്ടി സമരം രണ്ടാംഘട്ടത്തില്‍
Summary
കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തി തലയോട്ടി സമരം തുടരുന്ന തമിഴ് കര്‍ഷകര്‍ വീണ്ടും ജന്ദര്‍മന്തറില്‍.

കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തി തലയോട്ടി സമരം തുടരുന്ന തമിഴ് കര്‍ഷകര്‍ വീണ്ടും ജന്ദര്‍മന്തറില്‍. കടം എഴുതിത്തള്ളുന്നതടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന ഉറപ്പില്‍ 41 ദിവസത്തെ സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച കര്‍ഷകരാണ് വീണ്ടും എത്തിയത്. സമരത്തിന് പിന്തുണ തേടി സംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കണ്ടു.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനാരംഭത്തില്‍ തന്നെ വിവസ്ത്രരായി, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും എല്ലും ഒഴിഞ്ഞ കലങ്ങളുമായി കര്‍ഷകരെത്തി. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയായിരുന്നു തുടക്കം. 50 കര്‍ഷകരെ അറസ്റ്റ് ചെയ്ത് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും 100 ദിവസത്തെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

ഡല്‍ഹി ജന്തര്‍ മന്ദറില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കവെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടും കര്‍ഷക സംഘം പിന്തുണ തേടി. വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജായി 40,000 കോടി രൂപ, നദീസംയോജനത്തിലൂടെ തമിഴ്നാട്ടില്‍ വെള്ളമെത്തിക്കാന്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ്, 60 വയസ്സിന് മുകളിലുള്ള കര്‍ഷകര്‍ക്ക് മാസം 5000 രൂപ പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ പുതിയ സമര മാര്‍ഗങ്ങളുമായി മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം.