LiveTV

Live

National

'നേതാജി മരിച്ചത് വിമാനാപകടത്തിലല്ല'; രഹസ്യരേഖകള്‍ പറയുന്നതിങ്ങനെ...

'നേതാജി മരിച്ചത് വിമാനാപകടത്തിലല്ല'; രഹസ്യരേഖകള്‍ പറയുന്നതിങ്ങനെ...
Summary
സുഭാഷ് ചന്ദ്രബോസ് എങ്ങനെയാണ് മരിച്ചത് ? ഈ ചോദ്യത്തിന്‍റെ ഉത്തരം ഇന്നും ദുരൂഹമാണ്.

സുഭാഷ് ചന്ദ്രബോസ് എങ്ങനെയാണ് മരിച്ചത് ? ഈ ചോദ്യത്തിന്‍റെ ഉത്തരം ഇന്നും ദുരൂഹമാണ്. നേതാജിയുടെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൂന്നു കമ്മീഷനുകളെയാണ് നിയമിച്ചത്. 1956 ല്‍ ഷാ നവാസ് കമ്മിറ്റിയും 1976 ല്‍ ഖോസ്‍ല കമ്മീഷനും നേതാജിയുടെ മരണം വിമാനാപകടത്തിലാണെന്ന് വിധിയെഴുതി. എന്നാല്‍ 1999 ല്‍ നിയോഗിക്കപ്പെട്ട മുഖര്‍ജി കമ്മീഷന്‍ നേതാജിയുടെ മരണം വിമാനാപകടത്തിലല്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുഖര്‍ജി കമ്മീഷന്‍റെ കണ്ടെത്തലുകളെ തള്ളുകയാണ് ചെയ്തത്.

'നേതാജി മരിച്ചത് വിമാനാപകടത്തിലല്ല'; രഹസ്യരേഖകള്‍ പറയുന്നതിങ്ങനെ...

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നേതാജിയുടെ ദുരൂഹ തിരോധനത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ഗവേഷകരുടെ എണ്ണം കൂടി വരികയാണ്. ഇതിനിടെയാണ് ഫ്രഞ്ച് ചരിത്രകാരന്‍ ജെബിപി മൂര്‍, സുഭാഷ് ചന്ദ്രബോസ് 1947 വരെ ജീവിച്ചിരുന്നതായി വാദിക്കുന്നത്. 1945 ആഗസ്റ്റ് 18 ന് തായ്‍പേയിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നാണ് കരുതപ്പെടുന്നത്. ഈ വാദത്തെ പൊളിക്കുന്നതാണ് മൂറിന്‍റെ ചൂണ്ടുപലക. ഫ്രഞ്ച് സര്‍ക്കാരിന്‍റെ അതീവ രഹസ്യരേഖകളെ അവലംബിച്ചാണ് മൂറിന്‍റെ വാദം. അപകടത്തില്‍ നിന്ന് നേതാജി ജീവനോടെ രക്ഷപെട്ടിരുന്നുവെന്നും 1947 ഡിസംബര്‍ വരെ അദ്ദേഹം ജീവിച്ചിരുന്ന സ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്തോചൈന മേഖലയില്‍ നിന്നാണ് നേതാജി രക്ഷപെട്ടത്. തുടര്‍ന്ന് അദ്ദേഹം 1947 ഡിസംബര്‍ 11 വരെ ജീവിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ വാസസ്ഥലം അജ്ഞാതമായിരുന്നു. നേതാജി മരിച്ചത് വിമാനാപകടത്തില്‍ തന്നെയാണെന്ന് ബ്രിട്ടീഷ്, ജാപ്പനീസ് സര്‍ക്കാരുകള്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രഞ്ച് അധികൃതര്‍ എക്കാലവും മൗനം പാലിക്കുകയായിരുന്നു ചെയ്തിരുന്നത്.