LiveTV

Live

National

ബിഹാറിലെ ഈ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഹെല്‍മറ്റ് ധരിച്ച്; കാരണമിതാണ്...

ബിഹാറിലെ ഈ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഹെല്‍മറ്റ് ധരിച്ച്; കാരണമിതാണ്...
Summary
അവിടുത്തെ ജീവനക്കാരെല്ലാം ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കുന്നവരാണ്.

ബിഹാറിലെ ഈസ്റ്റ് ചമ്പരന്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ ഓഫീസുണ്ട്. അവിടുത്തെ ജീവനക്കാരെല്ലാം ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കുന്നവരാണ്. ഓഫീസിനുള്ളില്‍ എന്തിന് ഹെല്‍മറ്റ് ധരിക്കണമെന്നായിരിക്കും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. അതിനൊരു കാരണമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഓഫീസിനുള്ളില്‍ പോലും ഹെല്‍മറ്റ് ധരിക്കേണ്ട ഗതികേടാണ് ഇവര്‍ക്ക് പറയാനുള്ളത്.

ബിഹാറിലെ ഈ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഹെല്‍മറ്റ് ധരിച്ച്; കാരണമിതാണ്...

സര്‍ക്കാര്‍ ഓഫീസ് മന്ദിരത്തിന്റെ ശോച്യാവസ്ഥയാണ് കെട്ടിടത്തിനുള്ളിലും ഹെല്‍മറ്റ് ധരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. എപ്പോഴാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു വീഴുകയെന്ന് പ്രവചനാതീതമാണെന്ന് ജീവനക്കാര്‍ പറയുന്നു. അതുകൊണ്ടാണ് ജോലിക്കിടെ അങ്ങനെ ഒരു അപകടമുണ്ടായാല്‍ തലയെങ്കിലും സുരക്ഷിതമാകട്ടെ എന്നു കരുതി ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ജീവനക്കാര്‍ മാത്രമല്ല, ഓഫീസിലെത്തുന്ന സന്ദര്‍ശകരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കുന്ന കാഴ്ചയും ഇവിടെ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം തന്നെ ബിഹാര്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണ വകുപ്പ് ഈ ഓഫീസ് സമുച്ചയം അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനോ ജീവനക്കാരെ താല്‍ക്കാലിക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനോടകം തന്നെ മേല്‍ക്കൂരയുടെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീണ് നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു കഴിഞ്ഞു.