LiveTV

Live

National

കനത്ത മഴയില്‍ കുട ചൂടി വൃക്ഷത്തൈക്ക് വെള്ളമൊഴിക്കുന്ന മുംബൈ എംഎല്‍എ; ഫോട്ടോ വൈറല്‍

 കനത്ത മഴയില്‍ കുട ചൂടി വൃക്ഷത്തൈക്ക് വെള്ളമൊഴിക്കുന്ന മുംബൈ എംഎല്‍എ; ഫോട്ടോ വൈറല്‍
Summary
ബിജെപി എംഎല്‍എയായ നരേന്ദ്ര മേത്തയാണ് മഴയത്ത് വെള്ളമൊഴിച്ച് ട്രോളുകാരുടെ ഇരയായത്

പരിസ്ഥിതി ദിനവും വൃക്ഷത്തൈ നടലും പ്രസഹനമായി മാറുന്ന ഇക്കാലത്ത് അതുമായി ബന്ധപ്പെട്ട തമാശകള്‍ക്കും ഒരു പഞ്ഞവുമില്ല. ചെടി നട്ടാല്‍ വെള്ളമൊഴിക്കണം അതാണല്ലോ പരമ്പരാഗത രീതി, അതിപ്പോള്‍ തോരാമഴയായാലും. അതു പോലെ കനത്ത മഴയത്ത് കുടയും ചൂടി വെള്ളമൊഴിക്കുന്ന മുംബൈ എംഎല്‍എയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ബിജെപി എംഎല്‍എയായ നരേന്ദ്ര മേത്തയാണ് മഴയത്ത് വെള്ളമൊഴിച്ച് ട്രോളുകാരുടെ ഇരയായത്.

 കനത്ത മഴയില്‍ കുട ചൂടി വൃക്ഷത്തൈക്ക് വെള്ളമൊഴിക്കുന്ന മുംബൈ എംഎല്‍എ; ഫോട്ടോ വൈറല്‍

മിറ ഭയന്ദറില്‍ നിന്നുള്ള എംഎല്‍എയാണ് നരേന്ദ്ര മേത്ത. താന്‍ നട്ട ആര്യവേപ്പിന്‍ തൈക്ക് കുട ചൂടി നിന്ന് വെള്ളമൊഴിക്കുന്ന ചിത്രം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. സാധാരണ വെള്ളം തൈയുടെ വളര്‍ച്ചക്ക് സഹായമാകില്ലെന്നും അതുകൊണ്ട് അദ്ദേഹം പതഞ്ജലി വെള്ളമാണ് ഒഴിക്കുന്നതുമെന്നാണ് ഒരു കമന്റ്. ആത്മസമര്‍പ്പണത്തിന്റെ കൊടുമുടിയില്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. വിമര്‍ശങ്ങള്‍ അവസാനിച്ച് അദ്ദേഹത്തിന്റെ ദേശസ്നേഹം കണ്ടുപഠിക്കാനാണ് ഒരാള്‍ പറയുന്നത്.

 കനത്ത മഴയില്‍ കുട ചൂടി വൃക്ഷത്തൈക്ക് വെള്ളമൊഴിക്കുന്ന മുംബൈ എംഎല്‍എ; ഫോട്ടോ വൈറല്‍

കഴിഞ്ഞ വര്‍ഷം മുംബൈയിലെ വാസൈ വിരാര്‍ മേയറായ പ്രവീണ താക്കൂറും ഇത്തരത്തില്‍ മഴയത്ത് ചെടികള്‍ക്ക് വെള്ളമൊഴിച്ച് പ്രശസ്തയായിരുന്നു. പ്രവീണയുടെ പിന്‍ഗാമിയാണ് നരേന്ദ്ര മേത്തയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.