LiveTV

Live

National

ദിവസവും മാറുന്ന പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ അറിയാം...

ദിവസവും മാറുന്ന പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ അറിയാം...
Summary
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഓരോ ദിവസവും അര്‍ധ രാത്രി പൊതുമേഖല-സ്വകാര്യ എണ്ണക്കമ്പനികള്‍ പുതിയ വില നിശ്ചയിച്ച് ഡീലര്‍മാരെ അറിയിക്കുകയാണ് ചെയ്യുക.

ജൂണ്‍ 16 മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിവസവും പുനര്‍നിശ്ചയിച്ചു തുടങ്ങും. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഓരോ ദിവസവും അര്‍ധ രാത്രി പൊതുമേഖല-സ്വകാര്യ എണ്ണക്കമ്പനികള്‍ പുതിയ വില നിശ്ചയിച്ച് ഡീലര്‍മാരെ അറിയിക്കുകയാണ് ചെയ്യുക. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എല്ലാ മാസത്തിലെയും 1, 15 തിയ്യതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിരുന്നത്. ഇത് മാറ്റിയാണ് ഓരോ ദിവസവും വില നിശ്ചയിക്കാനുള്ള തീരുമാനം. ജൂണ്‍ പതിനാറ് മുതല്‍ പുതിയ രീതി നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖല എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. പമ്പില്‍ എത്തുന്നതിന് മുമ്പ് തന്നെ അതാത് ദിവസത്തെ ഇന്ധന വില അറിയാനുള്ള സൌകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ദിവസവും മാറുന്ന പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ അറിയാം...

എങ്ങനെ ഇന്ധന വില പരിശോധിക്കാം ?

ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഇന്ധന വില അറിയാന്‍ www.iocl.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിച്ച് പമ്പ് ലൊക്കേറ്ററില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഭാരത് പെട്രോളിയത്തിന്റേതാണെങ്കിലും സമാന രീതിയില്‍ www.bharatpetroleum.in എന്ന വെബ്സൈറ്റില്‍ നിന്നും ഇന്ധനവില അറിയാന്‍ കഴിയും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ നിരക്കുകളറിയാന്‍ www.hindustanpetroleum.com എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്.

ഇതിന് പുറമെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Fuel@IOC എന്ന ആപ് ഡൌണ്‍ലോഡ് ചെയ്ത് ലൊക്കേഷന്‍ ഓണ്‍ ആക്കിയ ശേഷം അതില്‍ നിന്നും അടുത്തുള്ള പെട്രോള്‍ പമ്പ് തെരഞ്ഞെടുത്ത് വില നിലവാരം അറിയാന്‍ കഴിയും. ഭാരത് പെട്രോളിയത്തിന്റേതാണെങ്കില്‍ SmartDrive എന്ന ആപ്പാണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വിലകള്‍ പരിശോധിക്കാന്‍ My HPCL Mobile App ആണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്.

ഇതിന് പുറമെ എസ്എംഎസ് അയച്ചും നിരക്കുകള്‍ പരിശോധിക്കാന്‍ കഴിയും. ഇതിനായി RSP < SPACE > DEALER CODE to 9224992249, RSP < SPACE > DEALER CODE to 9223112222, HPPRICE < SPACE > DEALER CODE to 9222201122 എന്നിങ്ങനെയാണ് എസ്എംഎസ് അയക്കേണ്ട രീതി.

ദിവസവും മാറുന്ന പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ അറിയാം...

അതേസമയം ദിവസവും ഇന്ധന വില പരിഷ്കരിക്കുമ്പോള്‍, ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ ദൈനം ദിനമുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ ഉപഭോക്താവിന് ബാധ്യതയാകുമെന്നതാണ് സാധാരണ ജനങ്ങള്‍ക്ക് തീരുമാനമുണ്ടാക്കുന്ന തിരിച്ചടി.