LiveTV

Live

National

ആള്‍ക്കൂട്ടം കൈകാലുകള്‍ വെട്ടിമാറ്റിയ മയക്കുമരുന്ന് ഇടപാടുകാരന്‍ മരിച്ചു

ആള്‍ക്കൂട്ടം കൈകാലുകള്‍ വെട്ടിമാറ്റിയ മയക്കുമരുന്ന് ഇടപാടുകാരന്‍ മരിച്ചു
Summary
കഴിഞ്ഞ ദിവസമാണ് ഗ്രാമീണര്‍ കൂട്ടമായെത്തി മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് ആരോപിച്ച് വിനോദിനെ കൈകാര്യം ചെയ്തത്

പഞ്ചാബില്‍ ആള്‍ക്കൂട്ടം കൈകാലുകള്‍ വെട്ടിമാറ്റിയ മയക്കുമരുന്ന് ഇടപാടുകാരന്‍ മരിച്ചു. ബാതിന്ദ സ്വദേശി വിനോദ് കുമാര്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് ആരോപിച്ച് വിനോദിനെ ഗ്രാമീണര്‍ കൂട്ടമായെത്തി കൈകാര്യം ചെയ്തത്. യുവാവിന്‍റെ ഒരു കയ്യും കാലും വെട്ടിമാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു.

മയക്കുമരുന്ന് വിറ്റതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് ഏഴ് മാസം മുന്‍പ് ഗ്രാമീണര്‍ വിനോദിനെ താക്കീത് ചെയ്തിരുന്നു. പിന്നാലെ ഇയാള്‍ ജയിലിലായി. ജയിലില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം ഇയാളെ കൈകാര്യം ചെയ്തത്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

പൊലീസെത്തി വിനോദിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയപ്പോള്‍ ആള്‍ക്കൂട്ടം തടയാന്‍ ശ്രമിച്ചു. മയക്കുമരുന്ന് ഇടപാട് കേസില്‍ വിനോദിനെതിരെ നിരവധി പരാതി നല്‍കിയിട്ടും പൊലീസ് പലപ്പോഴും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.