LiveTV

Live

National

തിരുത്തൽ ഹർജി പരിഗണിക്കുന്നതിലെ നടപടിക്രമങ്ങള്‍ മാറ്റണമെന്ന് അറ്റോണി ജനറല്‍

തിരുത്തൽ ഹർജി പരിഗണിക്കുന്നതിലെ നടപടിക്രമങ്ങള്‍ മാറ്റണമെന്ന് അറ്റോണി ജനറല്‍
Summary
തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്നും വാദിക്കാൻ അഭിഭാഷകർക്ക് അവസരം നൽകണമെന്നും അറ്റോണി ജനറല്‍ പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരെ തിരുത്തൽ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുത്തരുതെന്നും .....

തിരുത്തൽ ഹരജിണ് പരിഗണിക്കുന്നത്തിലെ നടപടിക്രമങ്ങൾ സുപ്രീം കോടതി മാറ്റണമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തകി. ബെഞ്ചിന്റെ ഘടനയും വാദത്തിന് അവസരം നൽകാത്ത രീതിയും മാറ്റണം. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരെ തിരുത്തൽ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുത്തരുതെന്നും എജി ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എജിയുടെ വിമർശം. സമാന രീതിയിൽ ഇന്നലെ സൗമ്യ കേസിലെ തിരുത്തൽ ഹരജിയും തള്ളിയിരുന്നു. 2002ലെ രൂപ ഹൂറ കേസിലെ വിധിയിൽ പറയുന്ന തത്വങ്ങളുടെ അടിസ്ഥാനത്തലാണ് സുപ്രീം കോടതി തിരുത്തൽ ഹരജിപരിഗണിക്കുന്നത്. ഇത് പ്രകാരം നേരത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാർ കൂടി അംഗങ്ങളായ ബെഞ്ച് ആണ് തിരുത്തൽ ഹരജിയും പരിഗണിക്കുക. വിധി പുറപ്പെടുവിച്ച ജഡ്ജിമാർ തന്നെ വിധിക്കെതിരെ നൽകിയ തിരുത്തൽ ഹരജി പരിഗണിക്കുമ്പോൾ എങ്ങനെ നീതി ഉറപ്പാക്കപ്പെടും എന്ന് അറ്റോർണി ജനറൽ ചോദിക്കുന്നു.

അതിനാൽ വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ ബെഞ്ചിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിലെ രീതി പ്രകാരം ജഡ്ജിമാരുടെ ചേംബറിൽ രഹസ്യമായാണ് തിരുത്തൽ ഹരജിയിലെ നടപടികൾ. ഇതും മാറ്റി തുറന്ന കോടതിയിൽ ഹർജിക്കാരുടെ വാദം കേട്ട് തീരുമാനം എടുക്കുന്ന രീതിയിലേക്ക് മാറണമെന്നും എജി മുകുൾ റോഹ്തകി ആവശ്യപ്പെടുന്നു.