LiveTV

Live

National

ആദ്യം സംശയിക്കും, പിന്നെ ആശ്വസിക്കും..കണ്ണ് നിറയാതെ കാണാനാവില്ല ഈ വീഡിയോ

 ആദ്യം സംശയിക്കും, പിന്നെ ആശ്വസിക്കും..കണ്ണ് നിറയാതെ കാണാനാവില്ല ഈ വീഡിയോ
Summary
ഏപ്രില്‍ 25ന് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 128,201 പേര്‍ കണ്ടുകഴിഞ്ഞു
 ആദ്യം സംശയിക്കും, പിന്നെ ആശ്വസിക്കും..കണ്ണ് നിറയാതെ കാണാനാവില്ല ഈ വീഡിയോ

എന്തിനെയും അല്‍പം സംശയദൃഷ്ടിയോടെ കാണുന്ന സമൂഹം, അങ്ങിനെയാകാന്‍ തന്നെയാണ് ചില സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ഇക്കാലത്ത് നല്ല ഹൃദയങ്ങളും ഉണ്ട് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ആദ്യം അല്‍പം സംശയത്തോടെ വീക്ഷിക്കുമെങ്കിലും അവസാനമാകുമ്പോള്‍ ആശ്വാസത്തോടെ നമ്മള്‍ ഒന്നു കണ്ണു തുടയ്ക്കും...എല്ലാവരും ഇങ്ങിനെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും.

ജോലിക്കാരിയുടെ കയ്യില്‍ കുട്ടിയെ ഏല്‍പിച്ച് ഓഫീസില്‍ പോകേണ്ടി വരുന്ന ഉദ്യോഗസ്ഥയായ ഒരമ്മയുടെ ഉത്കണ്ഠകളും പരിഭ്രമങ്ങളുമാണ് ഈ വിഡിയോയിലുള്ളത്. ജോലിക്കാരിയെ സംശയത്തോടെ വീക്ഷിക്കുന്ന അവര്‍ തങ്ങളുടെ വീട്ടില്‍ സിസി ടിവി ക്യാമറ വയ്ക്കുന്നു, വേലക്കാരിയുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ക്യാമറയിലൂടെ കണ്ട കാഴ്ചകള്‍ ആ അമ്മയുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു. തന്റെ കുഞ്ഞിനോടൊപ്പം കളിക്കുന്ന അവളുടെ കുറുമ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന നല്ലവളായ ജോലിക്കാരി, അതിനിടയില്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ പോലും മറന്നു പോകുന്നു. സ്നേഹബന്ധങ്ങളുടെ വില മനസിലാക്കി തരുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഏപ്രില്‍ 25ന് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 128,201 പേര്‍ കണ്ടുകഴിഞ്ഞു. സിസി ടിവി ക്യാമറകള്‍ നിര്‍മ്മിക്കുന്ന ഡൈക്യാമിന്റെതാണ് പരസ്യം.