LiveTV

Live

National

മൂന്നാറില്‍ ഇടപെടുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

മൂന്നാറില്‍ ഇടപെടുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി
Summary
ഭൂമിയുടെ കൈയേറ്റത്തിന്റെ കാര്യത്തില്‍ നടപടി എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സി ആര്‍ ചൌദരിയുടെ ആദ്യ പ്രതികരണം.

മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അടക്കമുള്ള വകുപ്പുകളുടെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി സി.ആര്‍ ചൌദരി. എന്ത് നടപടി ഉണ്ടാകുമെന്ന ചോദ്യത്തിന് കുറച്ച് ദിവസം കൂടി കാത്തിരിക്കാനായിരുന്നു ചൌദരിയുടെ പ്രതികരണം. ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമിയുടെ കൈയേറ്റത്തിന്റെ കാര്യത്തില്‍ നടപടി എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സി ആര്‍ ചൌദരിയുടെ ആദ്യ പ്രതികരണം. ഇതില്‍ പരിസ്ഥിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി ചൂണ്ടി കാണിച്ചപ്പോഴാണ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം അടക്കം ഇടപെടുമെന്ന് സി ആര്‍ ചൌദരി വിശദീകരിച്ചത്. കുറച്ച് ദിവസം കൂടി കാത്തിരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

ഭൂമി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയമായതിനാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാവും കേന്ദ്ര ഇടപെടലെന്ന് സൂചന നല്‍കുന്നതായിരുന്നു സി.ആര്‍ ചൌദരിയുടെ വാക്കുകള്‍.