LiveTV

Live

National

സര്‍വകലാശാലകളിലെ സംഘപരിവാര്‍വല്‍ക്കരണത്തിനെതിരെ എസ്.എഫ്.ഐ പാര്‍ലമെന്റ് മാര്‍ച്ച്

സര്‍വകലാശാലകളിലെ സംഘപരിവാര്‍വല്‍ക്കരണത്തിനെതിരെ എസ്.എഫ്.ഐ പാര്‍ലമെന്റ് മാര്‍ച്ച്
Summary
വിദ്യാഭ്യാസ മേഖയിലെ ബി.ജെ.പി, എ.ബി.വി.പി ഗുണ്ടായിസം, ജനാധിപത്യം, സാമൂഹ്യ നീതി എന്നിവ അട്ടിമറിക്കാനുള്ള നീക്കം, രാംജാസ് കോളജ് സെമിനാറിനിടെയുണ്ടായ ആക്രമണം തുടങ്ങിയവക്കെതിരായിട്ടായിരുന്നു പ്രതിഷേധം

സര്‍വകലാശാലകളിലെ സംഘപരിവാര്‍വല്‍ക്കരണത്തിനും സാമൂഹ്യനീതി അട്ടിമറിക്കാനുള്ള നീക്കത്തിനുമെതിരെ എസ്.എഫ്.ഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 100 കണക്കിന് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഡല്‍ഹി മണ്ടിഹൌസില്‍ നിന്നും പാര്‍ലമെന്റിലേക്കായിരുന്നു ചലോ ഡല്‍ഹി മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖയിലെ ബി.ജെ.പി, എ.ബി.വി.പി ഗുണ്ടായിസം, ജനാധിപത്യം, സാമൂഹ്യ നീതി എന്നിവ അട്ടിമറിക്കാനുള്ള നീക്കം, രാംജാസ് കോളജ് സെമിനാറിനിടെയുണ്ടായ ആക്രമണം തുടങ്ങിയവക്കെതിരായിട്ടായിരുന്നു പ്രതിഷേധം.

ആക്രമണങ്ങള്‍ക്ക് രാജ്യസ്നേഹത്തിന്റെ മറപിടിക്കുന്ന ബി.ജെ.പി നടപടിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എസ്.എഫ്.ഐ പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തു.