LiveTV

Live

National

ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ 18കാരി ട്രെയിന്‍ കയറി മരിച്ചു

ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ 18കാരി ട്രെയിന്‍ കയറി മരിച്ചു
Summary
വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ ഇന്നലെ രാവിലെ 5.30 പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി

കൂട്ടബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് കുതറിയോടിയ പതിനെട്ടുകാരിക്ക് ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ദാത്തിയയില്‍ ഗോവിന്ദപുര ഗ്രാമത്തില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ ശവസംസ്കാരചടങ്ങുകളെല്ലാം കഴിഞ്ഞശേഷം പിതാവാണ് വിവരം പിന്നീട് പൊലീസിനെ അറിയിച്ചത്.

വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ ഇന്നലെ രാവിലെ 5.30 പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. വീടിന് സമീപം തന്നെയാണ് റെയില്‍വെ ട്രാക്ക്. അതിനിടെ രണ്ട് പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം ഉണ്ടായത്.

ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ 18കാരി ട്രെയിന്‍ കയറി മരിച്ചു

എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും പൊലീസ് അധികൃതര്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുവെന്നായിരുന്നു ദാത്തിയ പൊലീസ് സൂപ്രണ്ട് ഇര്‍ഷാദ് വാലിയുടെ പ്രതികരണം. തന്റെ മകളെ രണ്ടുപേര്‍ ചേര്‍ന്ന് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നായിരുന്നുവത്രെ പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

പക്ഷേ പെണ്‍കുട്ടിയുടെ ബന്ധുവായ ഒരു സ്ത്രീ സംഭവങ്ങള്‍ക്ക് ദൃക്‍സാക്ഷിയായിരുന്നുവെന്നും അവര്‍ പിന്നീടാണ് വിവരം കുടുംബത്തെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.