LiveTV

Live

National

ഇനി പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാം

ഇനി പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാം
Summary
തെരഞ്ഞെടുത്ത നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക.

അടുത്തമാസം മുതല്‍ പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സൌകര്യം ഒരുക്കാന്‍ വിദേശകാര്യ മന്ത്രാലയം. തെരഞ്ഞെടുത്ത നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക. പാസ്‍പോര്‍ട്ട് ഓഫീസുകളുടെ എണ്ണപരിമിതിയും തിരക്കും കാരണമാണ് ഇത്തരമൊരു സംവിധാനം ഒരുക്കാന്‍ വിദേശകാര്യമന്ത്രാലയം പദ്ധതിയിടുന്നത്. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും അതിന്റെ നടപടിക്രമങ്ങളിലെ കാലതാമസവുമൊക്കെ ഒഴിവാക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ വഴി അപേക്ഷിക്കുന്നതിലൂടെ കഴിയും.

ഇനി പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാം

ആദ്യഘട്ടമെന്ന നിലക്ക് രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‍നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതിയുടെ പരീക്ഷണം നടക്കുക. ഈ സംസ്ഥാനങ്ങളെ കൂടാതെ മറ്റു ഏതാനും സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അടുത്തമാസം പകുതിയോടെ ഇതിനുള്ള നടപടിക്രമങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. രാജ്യത്ത് 89 പാസ്‍പോര്‍ട്ട് സേവ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 1.15 കോടി പാസ്‍പോര്‍ട്ടുകളാണ് വിദേശകാര്യ മന്ത്രാലയം അനുവധിച്ചത്. പുതിയ പാസ്‍പോര്‍ട്ട് അനുവദിക്കുന്നത് കൂടാതെ ഇതുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് സേവനങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഓഫീസ് പാസ്‍പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ അടുത്ത മാസം അവസാന വാരത്തിനു മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.