LiveTV

Live

National

ലൈംഗിക പീഡനക്കേസ് പ്രതികളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഉമാ ഭാരതി

ലൈംഗിക പീഡനക്കേസ് പ്രതികളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഉമാ ഭാരതി
Summary
പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മാനഭംഗത്തിന് ഇരയായ യുവതിയെ കാണിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരല്ലെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു...

ലൈംഗിക പീഡനക്കേസിലെ പ്രതികളെ മുഖ്യമന്ത്രിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബുലന്ദ് ഷഹര്‍ കൂട്ടമാനഭംഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് ഇടയിലായിരുന്നു വിവാദപരാമര്‍ശം.

ലൈംഗിക പീഡനക്കേസിലെ പ്രതികളെ ഇരകള്‍ക്ക് മുന്നില്‍ തലകീഴായി കെട്ടിത്തൂക്കി തൊലിയുരിയുന്നതുവരെ അടിക്കണം. അവരുടെ മുറിവുകളില്‍ ഉപ്പും മുളകും തേക്കണം. താന്‍ മധ്യ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ അങ്ങിനെ ചെയ്തിട്ടുണ്ട് എന്നുമായിരുന്നു ഉമാ ഭാരതിയുടെ വെളിപ്പെടുത്തല്‍.

പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മാനഭംഗത്തിന് ഇരയായ യുവതിയെ കാണിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരല്ലെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെയുള്ള ഉമാഭാരതിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരിക്കുകയാണ്. നിയമത്തിന് അതീതമായുള്ള ശിക്ഷ നല്‍കിയ ഉമാ ഭാരതിക്കെതിരെ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.