LiveTV

Live

National

ജിയോയുടെ പരസ്യത്തില്‍ മോദി; റിലയന്‍സിന് പിഴയിടും, 500 രൂപ

ജിയോയുടെ പരസ്യത്തില്‍ മോദി; റിലയന്‍സിന് പിഴയിടും, 500 രൂപ
Summary
ജിയോ ഇന്റര്‍നെറ്റിന്റെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ റിയലന്‍സിനെതിരെ നടപടിയുണ്ടാകും.
ജിയോയുടെ പരസ്യത്തില്‍ മോദി; റിലയന്‍സിന് പിഴയിടും, 500 രൂപ

ജിയോ ഇന്റര്‍നെറ്റിന്റെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ റിയലന്‍സിനെതിരെ നടപടിയുണ്ടാകും. മോദിയുടെ ചിത്രം പത്രപരസ്യങ്ങളില്‍ ഉപയോഗിച്ചത് അനുവാദം കൂടാതെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സിന് പിഴയിടുമെന്നാണ് സൂചന.

പക്ഷേ ടെലികോം മേഖലയിലെ ഭീമന്‍മാരായ റിലയന്‍സിന്റെ ഭാഗത്തു നിന്നുണ്ടായ ഈ ഗുരുതര പിഴവിന് പിഴ വെറും 500 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1950 ലെ ആക്ട് പ്രകാരം വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുചിതമായ രീതിയില്‍ ഒരാളുടെ പേരോ ചിത്രങ്ങളോ ഉപയോഗിക്കുന്നതിലാണ് റിലയന്‍സ് ജിയോയുടെ പിഴവ് ഉള്‍പ്പെടുക. രാജ്യസഭയിൽ സമാജ് വാദി പാർട്ടി എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി രാജ്യവ‌ർദ്ധൻ സിങ് റാത്തോറാണ് മോദിയുടെ ചിത്രം അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനോട് റിലയൻസ് അധികൃതർ അനുവാദം തേടിയിരുന്നില്ലെന്നും മന്ത്രി പറ‌ഞ്ഞു. റിലയൻസ് ജിയോയുടെ പരസ്യചിത്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തി‌ൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.