LiveTV

Live

National

ഇന്ന് ആദ്യ ദേശീയ ആയുര്‍വേദ ദിനം

ഇന്ന് ആദ്യ ദേശീയ ആയുര്‍വേദ  ദിനം
Summary
ആദ്യമായാണ് ദേശീയ ആയുര്‍വേദ ദിനം ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്...

ഇന്ന് ആദ്യ ദേശീയ ആയുര്‍വേദ ദിനം. പ്രമേഹ ചിക്തിസ ആയുര്‍വേദത്തിലൂടെ എന്നതാണ് ആദ്യ പ്രചരണ കാമ്പയിന്‍. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ആദ്യമായാണ് ദേശീയ ആയുര്‍വേദ ദിനം ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരും ആചരണത്തിന്റെ ഭാഗമായി മാറുകയാണ്. ആയുഷ് വകുപ്പും ആയുര്‍വേദ വിദ്യാഭ്യാസവകുപ്പും ഭാരതീയ ചികിത്സാ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രമേഹ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ആദ്യ ആയുര്‍വേദ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആയുര്‍വേദ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രമേഹ ക്യാമ്പുകളും സൗജന്യ മരുന്ന് വിതരണവും ഇന്ന് നടക്കും. യോഗ പരിശീലനമുള്‍പ്പെടെ ജീവിതശൈലി മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കാന്‍ പദ്ധതിയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുകയാണെങ്കില്‍ പ്രമേഹ ചിക്താസാ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്.