LiveTV

Live

National

ടേസര്‍ ഗണ്‍ പരീക്ഷണത്തിന് മുന്നില്‍ നെഞ്ച് വിരിച്ച് ഡിജിപി, വീഡിയോ വൈറലാകുന്നു

ടേസര്‍ ഗണ്‍ പരീക്ഷണത്തിന് മുന്നില്‍ നെഞ്ച് വിരിച്ച് ഡിജിപി, വീഡിയോ വൈറലാകുന്നു
Summary
ടേസര്‍ ഗണ്‍ പരീക്ഷണത്തിന് സ്വന്തം നെഞ്ച് തന്നെ ഉന്നം വയ്ക്കാന്‍ ആവശ്യപ്പെട്ട് നിലകൊണ്ട ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹമ്മദാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

പൊലീസ് സേനക്ക് പുതിയ ആയുധങ്ങള്‍ കൈമാറുന്നതിന് മുമ്പ് അവ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണത്തിന് സ്വയം ഒരു പരീക്ഷണ വസ്തുവായി മാറാന്‍ ഒരു ഡിജിപി തയ്യാറാകുന്നത് അപൂര്‍വ്വമാണ്. ടേസര്‍ ഗണ്‍ പരീക്ഷണത്തിന് സ്വന്തം നെഞ്ച് തന്നെ ഉന്നം വയ്ക്കാന്‍ ആവശ്യപ്പെട്ട് നിലകൊണ്ട ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹമ്മദാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇലക്ട്രോ ഷോക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന ടേസര്‍ ഗണ്‍ പരീക്ഷിണത്തിനിടെ ജവീദ് വെടിയേറ്റ് വീഴുന്നതും നിലത്ത് വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റുന്നതുമായ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്ത്യന്‍ പൊലീസ് അസോസിയേഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.


ചെറിയ അസ്ത്രത്തിന്‍റെ രൂപത്തിലുള്ള ഇലക്ട്രോഡുകളാണ് തോക്കില്‍ നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് നിറയൊഴിക്കുക. ഇത് കൊള്ളുന്ന വ്യക്തിക്ക് ചെറിയ തോതിലുള്ള ഷോക്കേല്‍ക്കും.