LiveTV

Live

National

പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണം; കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ വിമാനകമ്പനികളുടെ കത്ത്

പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണം; കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ വിമാനകമ്പനികളുടെ കത്ത്
Summary
എയര്‍ഇന്ത്യ, ജെറ്റ് എയര്‍ വെയ്സ്, ഇന്റിഗോ തുടങ്ങിയ കമ്പനികളാണ് ഗള്‍ഫ് സര്‍വീസിന്റെ വ്യോമപാത മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. അഹമ്മദാബാദില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഗള്‍ഫ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തോട് ഇതുവരെ കേന്ദ്രം പ്രതിരോധമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

എയര്‍ഇന്ത്യ, ജെറ്റ് എയര്‍ വെയ്സ്, ഇന്റിഗോ തുടങ്ങിയ കമ്പനികളാണ് ഗള്‍ഫ് സര്‍വീസിന്റെ വ്യോമപാത മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. പാകിസ്താനു മുകളിലൂടെയുള്ള വ്യോമ പാതക്ക് വരുന്ന സാമ്പത്തിക ബാധ്യതയും ഈ നീക്കത്തിന് കാരണമായതാണ് വിവരം.

നേരത്തെ പാകിസ്താന്‍ വിമാനങ്ങളോട് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചുപോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനും സമാന നിലപാട് സ്വീകരിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അഹമ്മദാബാദില്‍ നിന്ന് പോകുന്ന വ്യോമ പാതക്ക് പകരം വ്യോമ സേന ഉപയോഗിക്കുന്ന പാത അനുവദിക്കണമെന്നാണ് സ്പെയ്സ് ജെറ്റ് നല്‍കിയ അപേക്ഷ. ഇതു വഴി ഇന്ധന ലാഭമുണ്ടാകുമെന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.