LiveTV

Live

National

'വ്യക്തിപരമായ കാര്യത്തില്‍ അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ല' ബിജെപി എംഎല്‍എക്ക് മറുപടിയുമായി ഗംഭീര്‍

'വ്യക്തിപരമായ കാര്യത്തില്‍ അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ല' ബിജെപി എംഎല്‍എക്ക് മറുപടിയുമായി ഗംഭീര്‍
Summary
വിരാട് കോഹ്‍ലി അനുഷ്ക ശര്‍മ വിവാഹത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ രംഗത്ത്. രാജ്യസ്നേഹമില്ലാത്തതിനാലാണ് കോഹ്‍ലി വിദേശത്ത് പോയി വിവാഹം ചെയ്തതെന്നായിരുന്നു ബിജെപി എംഎല്‍എ പന്നാലാല്‍..

വിരാട് കോഹ്‍ലി അനുഷ്ക ശര്‍മ വിവാഹത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ രംഗത്ത്. രാജ്യസ്നേഹമില്ലാത്തതിനാലാണ് കോഹ്‍ലി വിദേശത്ത് പോയി വിവാഹം ചെയ്തതെന്നായിരുന്നു ബിജെപി എംഎല്‍എ പന്നാലാല്‍ ഷാക്യയുടെ വിമര്‍ശം. എന്നാല്‍ വിവാഹം കോഹ്‍ലിയുടെയും അനുഷ്കയുടെയും വ്യക്തിപരമായ കാര്യമാണെന്നും അതില്‍ അഭിപ്രായം പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും ഗംഭീര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്പോള്‍ സൂക്ഷിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

'വ്യക്തിപരമായ കാര്യത്തില്‍ അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ല' ബിജെപി എംഎല്‍എക്ക് മറുപടിയുമായി ഗംഭീര്‍