LiveTV

Live

National

ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ കെജ്‍രിവാളിനെ ചോദ്യം ചെയ്യും

ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ കെജ്‍രിവാളിനെ ചോദ്യം ചെയ്യും
Summary
ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസിലാണ് ഡല്‍ഹി പൊലീസ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യുക.

ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യും. ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന പരാതിയിലാണ് ഡല്‍ഹി പൊലീസ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യുക. മെയ് 18നാണ് ചോദ്യംചെയ്യല്‍.

ഫെബ്രുവരി 19ന് കെജ്‍രിവാളിന്‍റെ വസതിയില്‍ വെച്ച് തന്നെ മര്‍ദിച്ചെന്നാണ് ചീഫ് സെക്രട്ടറിയുടെ പരാതി. അന്ന് കെജ്‍രിവാളിന്‍റെ വസതിയിലുണ്ടായിരുന്ന 11 എംഎല്‍എമാരെയും പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്.