LiveTV

Live

National

ബി.ജെ.പിയുമായി ബന്ധമില്ലെന്ന് രജനികാന്ത്

ബി.ജെ.പിയുമായി ബന്ധമില്ലെന്ന് രജനികാന്ത്
Summary
വി.എച്ച്.പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല

ബി.ജെ.പിയുമായി തന്റെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും തമിഴ്‍ സൂപ്പര്‍ താരം രജനികാന്ത്. ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നടത്തുന്ന രഥയാത്രയെയും അദ്ദേഹം വിമര്‍ശിച്ചു. വി.എച്ച്.പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ലെന്നും പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രജനി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പുതിയ നിലപാട്.