LiveTV

Live

National

ടിഡിപിക്ക് പിന്നാലെ ശിവസേനയും എന്‍ഡിഎ വിടുമോ? പ്രതികരണം ഇങ്ങനെ...

ടിഡിപിക്ക് പിന്നാലെ ശിവസേനയും എന്‍ഡിഎ വിടുമോ? പ്രതികരണം ഇങ്ങനെ...
Summary
തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ തിരിച്ചടി നേരിടുന്ന ബിജെപിയുടെ നിലപാടുകളില്‍

തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ തിരിച്ചടി നേരിടുന്ന ബിജെപിയുടെ നിലപാടുകളില്‍ കടുത്ത അതൃപ്തിയിലാണ് ശിവസേനയും. എന്നാല്‍ ടിഡിപിയെ പോലെ ശിവസേന ഉടനടി മുന്നണി വിടില്ലെന്നാണ് നല്‍കുന്ന സൂചന. ഏതായാലും നവംബര്‍ വരെ മുന്നണി ബന്ധം ഉപേക്ഷിക്കില്ലെന്നാണ് മുതിര്‍ന്ന ശിവസേന നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ മഹാരാഷ്ട്രയിലെ ശിവസേനയുടെ എംഎല്‍എമാരും എംഎല്‍സിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി സഖ്യം ഒഴിവാക്കിയത്. ഇതുകൂടാതെ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനും പാര്‍ട്ടി നീക്കം തുടങ്ങിയിട്ടുണ്ട്. അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനോടകം പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.