LiveTV

Live

National

ജനമനസറിയാന്‍ കമലിന്റെ രാഷ്ട്രീയ പര്യടനം തുടങ്ങി

ജനമനസറിയാന്‍ കമലിന്റെ രാഷ്ട്രീയ പര്യടനം തുടങ്ങി
Summary
ഈറോഡിലെ 14 കേന്ദ്രങ്ങളിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

നടന്‍ കമല്‍ ഹാസന്റെ രണ്ടാംഘട്ട രാഷ്ട്രീയ പര്യടനം ആരംഭിച്ചു. ഈറോഡിലെ 14 കേന്ദ്രങ്ങളിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആരാധകരെല്ലാം തന്റെ അണികളായി മാറുമെന്നും ജനങ്ങളുടെ മനസറിയാനാണ് ഈ യാത്രയെന്നും കമ‍ല്‍ പറഞ്ഞു.

രാവിലെ ഇവി രാമസ്വാമി പെരിയാറുടെ വീട് സന്ദര്‍ശിച്ചുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. തുടര്‍ന്ന് മുടക്കുറുച്ചിയില്‍ കൊടി ഉയര്‍ത്തി. പിന്നീട് മാധ്യമങ്ങളെ കണ്ടു. വലിയ റാലികള്‍ നടത്തി ബഹളമുണ്ടാക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ല. അതാണ് തന്റെ രാഷ്ട്രീയ പ്രവേശത്തിന് കാരണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. വൈകിട്ട് ആറുമണിക്ക് പെരിയ അഗ്രഹാരത്തെ പരിപാടിയോടെയാണ് യാത്ര സമാപിക്കുക.