പത്മാവത്: സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്

നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടിക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ നല്‍കിയിരുന്നു.
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത്ന് സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. പത്മാവത് പ്രദര്‍ശിപ്പിക്കുന്നത് ശക്തമായി തടയുമെന്ന് ശ്രീ രജ്പുത് കര്‍ണി സേന പറഞ്ഞ സാഹചര്യത്തിലാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. ചിത്രത്തിന്റെ പ്രദര്ശനത്തിനാവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് ഡല്‍ഹി സ്പെഷല്‍ പോലീസ് കമ്മീഷ്ണര്‍ ദീപേന്ദ്ര പഥക് പ്രസ്താവിച്ചു.
നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടിക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ നല്‍കിയിരുന്നു. സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കള്‍ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീർപ്പാക്കിയത്.