LiveTV

Live

National

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 
Summary
വ്യാജ വാര്‍ത്തകള്‍ക്ക് 2017ലും മാറ്റമൊന്നുമില്ലായിരുന്നു.

വ്യാജ വാര്‍ത്തകള്‍ക്ക് 2017ലും മാറ്റമൊന്നുമില്ലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവങ്ങളുടെ ആധികാരികതയൊന്നും നോക്കാതെ തന്നെ പല ദേശീയ മാധ്യമങ്ങളുടെ വാര്‍ത്ത നല്‍കി. എന്നാല്‍ തെറ്റാണെന്ന് ബോധ്യമായിട്ടും ക്ഷമാപണമൊന്നും നടത്താതെ തടിയൂരി പലരും. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം പ്രചരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഏതൊക്കെ എന്ന് നോക്കാം..

1.ഡല്‍ഹി ജുമാമസ്ജിദില്‍ വൈദ്യുതി ബില്ലടക്കുന്നില്ലെന്ന്

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു. ഡല്‍ഹി ജുമാമസ്ജിദ് അധികൃതര്‍ വൈദ്യുതി ബില്ലടക്കുന്നില്ലെന്ന്. ഡല്‍ഹി ഇമാമിന് കാര്‍ വാങ്ങാന്‍ പണമുണ്ടെന്നും വൈദ്യതി ബില്ലടക്കാന്‍ പണമില്ലെന്നും ബില്ലടക്കാത്തതിനാല്‍ പളളിയിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചെന്നുമായിരുന്നു പ്രചരിക്കപ്പെട്ടിരുന്നത്. ആധികാരികതയൊന്നും നോക്കാതെ റിപ്പബ്ലിക്ക് ടിവിയാണ് വാര്‍ത്ത കൊടുത്തത്. വാര്‍ത്ത വന്നതിന് പിന്നാലെ പലരും ഡല്‍ഹി വൈദ്യതി വകുപ്പുമായി ബന്ധപ്പെട്ടു. എന്നാല്‍ അത്തരത്തിലൊന്നില്ലെന്ന് ഡല്‍ഹി വൈദ്യുതി വകുപ്പ് തന്നെ വ്യക്തമാക്കിയതോടെ റിപ്പബ്ലിക്ക് ടിവി മാപ്പുപോലും പറയാതെ തടയൂരി.

2. കേരളത്തില്‍ ജിഹാദി നിരക്കുകളുമായി ടൈംസ് നൗ

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

വിവിധ ജാതിമത വിഭാഗക്കാരായ സ്ത്രീകള്‍ക്ക് വിലയിട്ടുള്ള (റേറ്റ് കാര്‍ഡ്) പുറത്തു വിട്ടായിരുന്നു ടൈംസ് നൗവിന്റെ പുറപ്പാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യാജമാണെന്ന് തെളിഞ്ഞവയായിരുന്നു ഇത്. കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ജിഹാദി പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട്. അതിന് കാസര്‍കോടിനെ അവര്‍ ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഗസ എന്നും. കാസര്‍കോട്ടെ ഒരു പ്രദേശത്തിന് ഗസ എന്ന് പേരിട്ടത് വിവാദമായിരുന്നു. എന്നാല്‍ സംശയകരമായ ഒന്നും ഇവിടെ നിന്നും കണ്ടെത്താനായിരുന്നില്ല.

3. വിഷക്കുകയാണെങ്കില്‍ ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് സൗദിയില്‍ ഫത്‌വ

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

ആജ് തക് ചാനലാണ് അങ്ങേയറ്റത്തെ അസംബന്ധം നിറഞ്ഞ വാര്‍ത്തുപടച്ചുവിട്ടത്. മൊറോക്കോയിലെ ഏതോ ഒരു ബ്ലോഗറുടെ ഹാസ്യകോളത്തിലെ വരികള്‍ അടര്‍ത്തിമാറ്റിയായിരുന്നു ഇങ്ങനെയൊരു വാര്‍ത്ത. 2015ല്‍ ഇന്ത്യ ടുഡെയുടെ സഹസ്ഥാപനമായ ഡെയിലി ഒ ഇതൊരു വ്യാജ വാര്‍ത്തയാണെന്ന റിപ്പോര്‍ട്ടും കൊടുത്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ വ്യാജവാര്‍ത്ത പ്രധാനവാര്‍ത്തയാക്കി ആജ് തക്.

4.ടോം മൂഡിക്കെതിരെ സപിഎം സൈബര്‍ അംഗങ്ങളുടെ ട്രോള്‍

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മൂഡിസ് റേറ്റിംഗ് വിവാദം. അമേരിക്ക ആസ്ഥാനമായ മൂഡീസ് റേറ്റിംഗ് എജന്‍സി ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഒരുപടി കൂടിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂഡി റേറ്റിംഗിനെത്തുടര്‍ന്ന് ക്രിക്കറ്റര്‍ ടോം മൂഡിയെ സൈബര്‍ സഖാക്കള്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഫ്രണ്ട് പേജില്‍ വാര്‍ത്തയാക്കിയത് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു. എന്നാല്‍ സൈബര്‍ സഖാക്കളുടെ പേരില്‍ അക്രമം നടത്തിയത് ബി.ജെ.പിയുടെ ഐ.ടി. സെല്ലാണെന്ന് തന്നെ തെളിഞ്ഞതോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ തടിതപ്പി.

5. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു മണിക്കൂര്‍ കൊണ്ട് ട്വിറ്ററില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ്

കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ 

സീ ന്യൂസും റിപ്പബ്ലിക്ക് ടിവിയുമായിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഒരു മണിക്കൂര്‍ കൊണ്ട് മൂന്നു മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്സാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനുണ്ടായതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫോളോവേഴ്‌സ് തന്നെയാണ് രാംനാഥ് കോവിന്ദിനും എന്നതാണ് യാഥാര്‍ത്ഥ്യം. പ്രണബ് മുഖര്‍ജിയാണ് മാറിയതെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ആര്‍ക്കൈവ് ചെയ്യുകയും പ്രണബിന്റെ സ്ഥാനത്ത് രാംനാഥ് കോവിന്ദിന്റെ ചിത്രം വെക്കുകയുമായിരുന്നു. ഫോളോവേഴ്‌സ് മുമ്പത്തേത് തന്നെ.