LiveTV

Live

National

രജനിയുടെ രാഷ്ട്രീയം തമിഴ്‍നാട് ഏറ്റെടുക്കുമോ?

രജനിയുടെ രാഷ്ട്രീയം തമിഴ്‍നാട് ഏറ്റെടുക്കുമോ?
Summary
ദ്രാവിഡ പാര്‍ട്ടിയുടെ ലേബലിലല്ലാതെ എത്തിയ സിനിമാതാരങ്ങളെ വാഴാന്‍ അനുവദിയ്ക്കാത്തതാണ് തമിഴ് മക്കള്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം രജനികാന്ത് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോള്‍ തമിഴ്നാട് അതെങ്ങനെ ഏറ്റെടുക്കുമെന്നതാണ് ഇനിയത്തെ ചര്‍ച്ച. ദ്രാവിഡ പാര്‍ട്ടിയുടെ ലേബലിലല്ലാതെ എത്തിയ സിനിമാതാരങ്ങളെ വാഴാന്‍ അനുവദിയ്ക്കാത്തതാണ് തമിഴ് മക്കള്‍. എന്നാല്‍, ചിലര്‍ വരുമ്പോള്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് രജനീകാന്ത് പറയുന്നത്.

ദ്രാവിഡപാര്‍ട്ടികളെ മാത്രമാണ് തമിഴ്നാട് ജനത എന്നും അധികാരം ഏല്‍പിച്ചിട്ടുള്ളത്. അത്തരത്തില്‍ ഒരു പാര്‍ട്ടി പ്രഖ്യാപിയ്ക്കാന്‍ സാധ്യതയില്ലെന്ന സൂചനകള്‍ നേരത്തെ തന്നെ രജനീകാന്ത് നല്‍കിയിട്ടുണ്ട്. ഒരു ജാതിയില്‍ അധിഷ്ഠിതമായിരിക്കില്ല തന്റെ രാഷ്ട്രീയനിലപാടെന്ന് എപ്പോഴും പറയുന്ന രജനീകാന്തിനെ തമിഴ്നാട് ജനത ഭരണം ഏല്‍പ്പിയ്ക്കില്ലെന്നുതന്നെയാണ് വിദഗ്ധരുടെയും അഭിപ്രായം.

സിനിമയിലെ ഡയലോഗുകള്‍ വീശിയാല്‍ അതു നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ചും ഭരണത്തിലേറിയാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍. കൂടാതെ, വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന നിരവധി പേര്‍ രജനിയുടെ ആരാധകരാണ്. ഇവരെല്ലാം രജനിയുടെ പാര്‍ട്ടിയുടെ വോട്ടുബാങ്കായി മാറുമോ എന്നതും സംശയമാണ്.