LiveTV

Live

National

നുണകളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്ന് ഗുജറാത്ത് ജനത മോദിയെ പഠിപ്പിച്ചെന്ന് രാഹുല്‍

നുണകളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്ന് ഗുജറാത്ത് ജനത മോദിയെ പഠിപ്പിച്ചെന്ന് രാഹുല്‍
Summary
ബിജെപിയുടെ പ്രചരണം പരാജയപ്പെട്ടിരിക്കുകയാണ്. വിപണനകലയില്‍ മോദി അഗ്രഗണ്യനാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ വികസന മാതൃകയില്‍ ഗുജറാത്ത് ജനത വിശ്വസിക്കുന്നില്ല, വികസനത്തെ കുറിച്ചാണ് പ്രധാനമന്ത്രി

നുണകളെയും ഭീഷണികളെയും അധിക്ഷേപങ്ങളെയും സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്നാണ് ഗുജറാത്ത് ജനത പ്രധാനമന്ത്രിയെ പഠിപ്പിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കും ഇതൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസം ഗുജറാത്ത് ജനത എനിക്ക് ഒരുപാട് സ്നേഹം തന്നു. നുണകളോടും ഭീഷണികളോടും അധിക്ഷേപത്തോടും സ്നേഹത്തോടെയും സാഹോദര്യത്തോടെയും പ്രതികരിക്കാന്‍ അവരെന്നെ പഠിപ്പിച്ചു. മോദിയുടെ ദേഷ്യത്തെ സ്നേഹം കൊണ്ട് പരാജയപ്പെടുത്താമെന്ന് അവര്‍ അദ്ദേഹത്തെ പഠിപ്പിച്ചു. ഇതുതന്നെയാണ് ഗാന്ധിജി നല്‍കിയ സന്ദേശവും.

നുണകളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്ന് ഗുജറാത്ത് ജനത മോദിയെ പഠിപ്പിച്ചെന്ന് രാഹുല്‍

ബിജെപിയുടെ പ്രചരണം പരാജയപ്പെട്ടിരിക്കുകയാണ്. വിപണനകലയില്‍ മോദി അഗ്രഗണ്യനാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ വികസന മാതൃകയില്‍ ഗുജറാത്ത് ജനത വിശ്വസിക്കുന്നില്ല, വികസനത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. അത്തരത്തില്‍ അദ്ദേഹം അനാവരണം ചെയ്യപ്പെടുകയാണ് - പാര്‍ലമെന്‍റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു .