LiveTV

Live

National

തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; ജെറ്റ് എയര്‍വേസ് വിമാനം അഹ്‍മദാബാദിലിറക്കി

തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; ജെറ്റ് എയര്‍വേസ് വിമാനം അഹ്‍മദാബാദിലിറക്കി
Summary
115 യാത്രക്കാരും 7 ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനം 3.45നാണ്

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന കത്തിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അഹ്‍മദാബാദില്‍ ഇറക്കിയത്. 115 യാത്രക്കാരും 7 ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനം 3.45നാണ് അഹമദാബാദില്‍ ഇറക്കിയത്. വിമാനത്തില്‍ സ്ഫോടക വസ്തുക്കളുണ്ടെന്നും തട്ടിക്കൊണ്ടു പോകുമെന്നും മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പ് ഒരു എയര്‍ ഹോസ്റ്റസാണ് വാഷ്റൂമില്‍ നിന്നും കണ്ടെടുത്തത്.